കാ​ട്ടു​പ​ന്നി ശ​ല്യം; ഏ​ഴം​കു​ള​ത്ത് ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ച്ചു
Friday, May 29, 2020 9:30 PM IST
ഏ​ഴം​കു​ളം: വ​ര്‍​ധി​ച്ചു വ​രു​ന്ന കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ മു​ന്‍​കൈ​യെ​ടു​ത്ത് ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ജ​ന​ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ച്ചു. കാ​ട്ടു​പ​ന്നി ശ​ല്യം​മൂ​ലം ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​ക​ളെ​ല്ലാം ന​ശി​ക്കു​ക​യും ആ​ളു​ക​ളെ അ​ക്ര​മി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്ന് ജ​ന​ജാ​ഗ്ര​താ​സ​മി​തി രൂ​പീ​ക​രി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​മ​ണി ഹ​രി​കു​മാ​ര്‍, സ​ര​സ്വ​തി ഗോ​പി, സി. ​മോ​ഹ​ന​ന്‍, മു​ള​യ്ക്ക​ല്‍ വി​ശ്വ​നാ​ഥ​ന്‍, ജി.​രാ​ധാ​കൃ​ഷ്ണ​ന്‍, ആ​ര്‍. ജ​യ​ന്‍, മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു രാ​ധാ​കൃ​ഷ്ണ​ന്‍, ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ സ​ലീം ജോ​സ്, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.