നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് 3879 പേ​ർ, കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ങ്ങ​ളും നി​റ​യു​ന്നു
Thursday, May 28, 2020 9:15 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഇ​ന്ന​ലെ വ​രെ 3879 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ 1007 പേ​രെ​യാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
വി​വി​ധ കേ​സു​ക​ളി​ലെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ ഏ​ഴു​പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 3333 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 539 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 70 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ 354 പേ​രും ഇ​ന്ന​ലെ മു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ച​വ​രാ​ണ്. 98 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളാ​ണ് ജി​ല്ല​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​യി​ൽ 1007 പേ​രെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 1900 പേ​രെ പാ​ർ​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​ള്ള​ത്. എ​ന്നാ​ൽ ദി​നം​പ്ര​തി​യെ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​തോ​ടെ താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ണ്ട്. കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഒ​ഴി​യു​ന്പോ​ൾ മ​റ്റൊ​രാ​ൾ​ക്ക് മു​റി ന​ൽ​കാ​ൻ ര​ണ്ടു​ദി​വ​സം​വ​രെ വേ​ണ്ടി​വ​രും. ഇ​താ​ണ് പ്ര​ധാ​ന പ്ര​തി​സ​ന്ധി. ആ​ളു​ക​ളു​ടെ വ​ര​വ് ഇ​ത്ത​ര​ത്തി​ൽ തു​ട​ർ​ന്നാ​ൽ മു​റി ഒ​ന്നി​ല​ധി​കം ആ​ളു​ക​ൾ​ക്ക് ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.