ആ​റ് വി​മാ​ന​ങ്ങ​ളി​ലാ​യി ജി​ല്ല​ക്കാ​രാ​യ 70 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി
Thursday, May 28, 2020 9:15 PM IST
പ​ത്ത​നം​തി​ട്ട: കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി ആ​റു വി​മാ​ന​ങ്ങ​ളി​ല്‍ ബു​ധ​നാ​ഴ്ച​യും ഇ​ന്ന​ലെ​യു​മാ​യി രാ​വി​ലെ​യു​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 70 പ്ര​വാ​സി​ക​ള്‍ കൂ​ടി എ​ത്തി. ഇ​വ​രി​ല്‍ 58 പേ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 12 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
ദു​ബാ​യ് - കൊ​ച്ചി വി​മാ​ന​ത്തി​ല്‍ 14 പേ​രും കു​വൈ​റ്റ് - കൊ​ച്ചി വി​മാ​ന​ത്തി​ല്‍ 15 പേ​രു​മാ​ണെ​ത്തി​യ​ത്.അ​ബു​ദാ​ബി -തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ല്‍ 10 പേ​രാ​ണ് ജി​ല്ല​യി​ലേ​ക്കു​ണ്ടാ​യി​രു​ന്ന​ത്.അ​ബു​ദാ​ബി - കൊ​ച്ചി വി​മാ​ന​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 18 പേ​രാ​ണ് എ​ത്തി​യ​ത്. അ​യ​ര്‍​ല​ന്‍​ഡ് ഡു​ബ്ലി​ന്‍- കൊ​ച്ചി വി​മാ​ന​ത്തി​ല്‍ നാ​ലു സ്ത്രീ​ക​ളും ര​ണ്ടു പു​രു​ഷ​ന്‍​മാ​രും ഉ​ള്‍​പ്പെ​ടെ ജി​ല്ല​ക്കാ​രാ​യ ആ​റു പേ​രാ​ണ് എ​ത്തി​യ​ത്. വി​മാ​ന​ങ്ങ​ളി​ൽ എ​ത്തി​യ​വ​രി​ൽ ഏ​റെ​പ്പേ​രും കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ക്വാ​റ​ന്‍റൈ​നി​ലു​ള്ള​ത്.