മു​നി​സി​പ്പ​ൽ മാ​ർ​ക്ക​റ്റ് വി​ക​സ​ന പ​ദ്ധ​തി: കൗ​ണ്‍​സി​ലി​ൽ തീ​രു​മാ​ന​മാ​യി​ല്ല
Thursday, May 28, 2020 9:13 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ മാ​ർ​ക്ക​റ്റി​ൽ കേ​ര​ള സ്റ്റേ​റ്റ് കോ​സ്റ്റ​ൽ ഏ​രി​യ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ന​ട​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കാ​തെ പി​രി​ഞ്ഞു.
വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 99.90 ല​ക്ഷം രു​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
മാ​ർ​ക്ക​റ്റി​ലെ നി​ല​വി​ലെ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച് പു​തി​യ​ത് പ​ണി​യു​ന്ന​തി​നാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്.
കെ​ട്ടി​ടം പ​ണി​യു​ന്പോ​ൾ നി​ല​വി​ലെ വ്യാ​പാ​രി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടു​ത്തി​ട്ട് പ​ണി​ക​ൾ ആ​രം​ഭി​ച്ചാ​ൽ മ​തി​യെ​ന്ന് ഭൂ​രി​ഭാ​ഗം കൗ​ണ്‍​സി​ല​ർ​മാ​രും പ​റ​ഞ്ഞു.
പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ക്കു​ന്പോ​ൾ മ​ത്സ്യം, മാം​സം സ്റ്റാ​ളു​ക​ളി​ൽ വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​ർ​ക്കാ​ണ് പ്ര​ധാ​ന​മാ​യും പു​ന​ര​ധി​വാ​സം വേ​ണ്ട​ത്. ഇ​തി​നു വ്യ​ക്ത​ത വ​രാ​തെ കെ​ട്ടി​ടം പൊ​ളി​ച്ചാ​ൽ ക​ച്ച​വ​ട​ക്കാ​രു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗം ഇ​ല്ലാ​താ​കു​മെ​ന്ന് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ​യെ അ​റി​യി​ക്കാ​തെ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തി​ൽ യു​ഡി​എ​ഫ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.
കൂ​ടു​ത​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്ന നി​ല​പാ​ടി​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ ഉ​റ​ച്ചു​നി​ന്ന​തോ​ടെ തീ​രു​മാ​ന​മാ​കാ​തെ കൗ​ണ്‍​സി​ൽ പി​രി​ഞ്ഞു.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ റോ​സ്‌ലി​ൻ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് ചെ​യ​ർ​മാ​ൻ എ. ​സ​ഗീ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​ജാ​സിം​കു​ട്ടി, സി​ന്ധു അ​നി​ൽ, സ​ജി കെ. ​സൈ​മ​ണ്‍, കൗ​ണ്‍​സി​ല​ർ​മാ​രാ​യ റോ​ഷ​ൻ നാ​യ​ർ, വി. ​മു​ര​ളീ​ധ​ര​ൻ, ദീ​പു ഉ​മ്മ​ൻ, പി.​വി. അ​ശോ​ക് കു​മാ​ർ, അ​ൻ​സ​ർ മു​ഹ​മ്മ​ദ് , സെ​ക്ര​ട്ട​റി എ.​എം. മും​താ​സ് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.