തി​രു​വ​ല്ല​യി​ലും സ്വ​കാ​ര്യ​ബ​സു​ക​ൾ ഓ​ടി​ത്തു​ട​ങ്ങി ‌
Wednesday, May 27, 2020 9:57 PM IST
തി​രു​വ​ല്ല : ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ല്ല​യി​ൽ നി​ന്നും സ​ർ​വീ​സ് നി​ർ​ത്തി വ​ച്ചി​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ട്ടം തു​ട​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത്.
തി​രു​വ​ല്ല - മ​ല്ല​പ്പ​ള്ളി റൂ​ട്ടി​ലേ​ക്ക് ര​ണ്ട് ബ​സു​ക​ളും തി​രു​വ​ല്ല - പ​ത്ത​നം​തി​ട്ട , തി​രു​വ​ല്ല - റാ​ന്നി എ​ന്നീ റൂ​ട്ടു​ക​ളി​ലേ​ക്ക് ഓ​രോ ബ​സു​മാ​ണ് സ​ർ​വീ​സ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് ജാ​ഗ്ര​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് സ​ർ​വീ​സ്. ഒ​രു സീ​റ്റി​ൽ ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​വും യാ​ത്ര അ​നു​വ​ദി​ക്കു​ക. കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി യാ​ത്ര​ക്കാ​ർ​ക്ക് ബ​സ് ജീ​വ​ന​ക്കാ​ർ സാ​നി​റ്റൈ​സ​ർ ന​ൽ​കും. ‌
സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്ര​കാ​ര​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. തി​രു​വ​ല്ല - ചാ​ത്ത​ങ്ക​രി, തി​രു​വ​ല്ല - മേ​പ്രാ​ൽ എ​ന്നീ റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. പു​ന​രാ​രം​ഭി​ച്ച ബ​സ് സ​ർ​വീ​സി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മ്മം ആ​ർ​ടി​ഒ ജി​ജി ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. ജോ​യി​ന്‍റ് ആ​ർ​ടി​ഒ അ​ജി​ത്ത്, എ​എം​വി​മാ​രാ​യ സ​ജു ച​ന്ദ്ര​ൻ, അ​നൂ​പ്, ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പ്ര​സാ​ദ്, സെ​ൻ​ട്ര​ൽ ട്രാ​വ​ൻ​കൂ​ർ മോ​ട്ടോ​ർ ആ​ൻ​ഡ് മെ​ക്കാ​നി​ക്ക​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി ബി​ജു മാ​ത്യു, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ലി​ജോ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌