മാ​ല​ക്ക​ര ആ​ശു​പ​ത്രി​യി​ൽ ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​നം ‌
Wednesday, May 27, 2020 9:55 PM IST
പ​ത്ത​നം​തി​ട്ട: കു​ട്ടി​ക​ളി​ലെ മു​ഖ​വൈ​ക​ല്യ ചി​കി​ൽ​സ​യു​ടെ ഭാ​ഗ​മാ​യി മാ​ല​ക്ക​ര സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ൽ ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​നം ആ​രം​ഭി​ച്ച​താ​യി ഡ​യ​റ​ക്ട​ർ ഡോ. ​പി. സി. ​മാ​ത്യു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ‌2012 ന​വം​ബ​ർ മു​ത​ൽ മു​ച്ചി​റി, മു​റി​അ​ണ്ണാ​ക്ക്, കു​റു​നാ​ക്ക് തു​ട​ങ്ങി ജ·​നാ​യു​ള്ള മു​ഖ​വൈ​ക​ല്യ​ങ്ങ​ളു​ടെ സൗ​ജ​ന്യ പ​രി​ശോ​ധ​ന​ക​ളും ശ​സ്ത്ര​ക്രി​യ​ക​ളും ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി വ​രു​ന്നു​ണ്ട്. 3500 ഓ​ളം രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. ഇ​വ​ർ​ക്ക് തു​ട​ർ​ചി​കി​ൽ​സ​യും ന​ൽ​കു​ന്നു​ണ്ട്. ചി​കി​ത്സ​യ്ക്കു വി​ധേ​യ​രാ​യി​ട്ടു​ള്ള കു​ട്ടി​ക​ളെ ഹോ​സ്റ്റ​ലി​ൽ സൗ​ജ​ന്യ​മാ​യി താ​മ​സി​പ്പി​ച്ച് പ​ഠ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. ജന്മനാ​യു​ള്ള മു​ഖ​വൈ​ക​ല്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് സൗ​ജ​ന്യ​മാ​യി ഉ​പ​ദേ​ശം ന​ൽ​കാ​നും ചി​കി​ത്സ ആ​രം​ഭി​ക്കാ​നും ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. ഫോ​ണ്‍: 08289906350. ‌