ക്വാ​റ​ന്‍റൈ​ൻ ചെ​ല​വ് സ്വ​യം വ​ഹി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധം‌
Wednesday, May 27, 2020 9:55 PM IST
പ​ത്ത​നം​തി​ട്ട: മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈ​ൻ ചെ​ല​വു​ക​ൾ അ​വ​ർ ത​ന്നെ വ​ഹി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​നെ​തി​രെ പ്ര​തി​ഷേ​ധം. സൗ​ജ​ന്യ​മാ​യി ക്വാ​റ​ന്‍റൈ​നു​വേ​ണ്ടി വി​ട്ടു​ന​ൽ​കി​യി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​പോ​ലും ചെ​ല​വ് ന​ൽ​ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​നോ​ടു യോ​ജി​ക്കാ​നാ​കി​ല്ലെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ളും കു​റ്റ​പ്പെ​ടു​ത്തി.
സ​ർ​ക്കാ​ർ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ​ജി ജോ​ർ​ജ്, സെ​ക്ര​ട്ട​റി സാ​മു​വേ​ൽ പ്ര​ക്കാ​നം എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജോ​ലി ന​ഷ്ട​പ്പെ​ട്ട് സാ​ന്പ​ത്തി​ക ബാ​ധ്യ​യി​ല​ക​പ്പെ​ട്ടു മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.‌ പ്ര​വാ​സി​ക​ളി​ൽ നി​ന്നും പ​ണം​വാ​ങ്ങി ക്വാ​റ​ന്‍റൈ​ൻ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ നി​ന്നു സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നു​മാ​സ​മാ​യി ജോ​ലി ന​ഷ്ട​പ്പെ​ട്ട് കൈ​യി​ൽ പ​ണ​മി​ല്ലാ​തെ നാ​ട്ടി​ലേ​ക്കു വ​രു​ന്ന പ്ര​വാ​സി​ക​ളോ​ടു സ​ർ​ക്കാ​ർ കാ​ട്ടു​ന്ന​ത് ക്രൂ​ര​ത​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‌
ക്വാറന്‍റൈൻ ഫീസ് സംബ ന്ധിച്ച് സർക്കാർ തീരുമാനം പിൻവലി ക്കണമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം ആവശ്യപ്പെട്ടു.