ജി​ല്ല​യി​ലെ കി​ഫ്ബി റോ​ഡു​ക​ളി​ൽ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ‌
Wednesday, May 27, 2020 9:55 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ബോ​ര്‍​ഡ് (കി​ഫ്ബി) പ​ദ്ധ​തി​ക​ളി​ല്‍​പ്പെ​ടു​ത്തി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ര്‍​മി​ച്ച റോ​ഡു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന തു​ട​രു​ന്നു. മൊ​ബൈ​ല്‍ ക്വാ​ളി​റ്റി മാ​നേ​ജ്മെ​ന്‍റ് യൂ​ണി​റ്റ് അ​ഥ​വാ ഓ​ട്ടോ ലാ​ബ് വ​ഴി​യാ​ണു പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യും ഇ​ന്ന​ലെ​യു​മാ​യി അ​ട്ട​ച്ചാ​ക്ക​ല്‍ - കു​മ്പ​ളാം​പൊ​യ്ക, മ​ട​ത്തും​ചാ​ല്‍ -മു​ക്കൂ​ട്ടു​ത​റ റോ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന​യാ​ണു ന​ട​ത്തി​യ​ത്. ‌

നാ​ളെ മ​ണ്ണാ​റ​ക്കു​ള​ഞ്ഞി - കോ​ഴ​ഞ്ചേ​രി റോ​ഡും ഓ​ട്ടോ ലാ​ബ് സം​വി​ധാ​ന​ത്തി​ലൂ​ടെ പ​രി​ശോ​ധി​ക്കും. ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍, റോ​ഡു​ക​ള്‍, പാ​ല​ങ്ങ​ള്‍, ഇ​ല​ക്ട്രോ-​മെ​ക്കാ​നി​ക്ക​ല്‍ എ​ന്നി​വ​യു​ടെ ഗു​ണ​നി​ല​വാ​ര​മാ​ണു പ​രി​ശോ​ധി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട പു​തി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം എ​ത്തി​യ കി​ഫ്ബി ഓ​ട്ടോ ലാ​ബി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി. ‌

ഓ​ട്ടോ​ലാ​ബി​ല്‍ ആ​ധു​നി​ക എ​ന്‍​ഡി​ടി (നോ​ണ്‍ ഡി​സ്ട്ര​ക്റ്റീ​വ് ടെ​സ്റ്റിം​ഗ്) ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. അ​തി​നാ​ല്‍ അ​താ​തു പ്രോ​ജ​ക്ടി​ന്‍റെ പ്ര​വ​ര്‍​ത്തി മേ​ഖ​ല​യി​ല്‍​വ​ച്ചു​ത​ന്നെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​നും തു​ട​ര്‍​ന്നു സാ​മ്പി​ള്‍ ശേ​ഖ​ര​ണ​വും അ​വ​യു​ടെ ഗു​ണ​മേ​ന്മ വി​ല​യി​രു​ത്താ​നും കൃ​ത്യ​മാ​യി നി​ര്‍​വ​ഹി​ക്കാ​നും സാ​ധി​ക്കും. പി​ഡ​ബ്ല്യൂ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കോ​ണ്‍​ട്രാ​ക്ട​റു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് സാ​മ്പി​ള്‍ എ​ടു​ക്കു​ന്ന​ത്.‌

പൂ​ര്‍​ണ​മാ​യും ജി​പി​എ​സ് സം​വി​ധാ​ന​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ട്ടോ​ലാ​ബി​ന്‍റെ സ്ഥി​തി​വി​വ​ര​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​നി​ല​യും കി​ഫ്ബി ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ നി​ന്ന് ത​ത്സ​മ​യം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നി​രീ​ക്ഷി​ക്കാ​നും ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​നും സാ​ധി​ക്കും.

കി​ഫ്ബി ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍ എ​ന്‍​ജി​നീ​യ​ര്‍​മാ​രാ​യ കെ. ​ഷാ​ബു​കു​മാ​ര്‍, എ.​അ​ല്‍ അ​മീ​ന്‍, ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍ വി​ഷ്ണു ഭ​ദ്ര​ന്‍ എ​ന്നി​വ​രാ​ണ് ഓ​ട്ടോ ലാ​ബി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്. ‌