മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്കി​ൽ കോ​വി​ഡ് അ​തി​ജീ​വ​ന വാ​യ്പാ പ​ദ്ധ​തി ‌
Wednesday, May 27, 2020 9:55 PM IST
മൈ​ല​പ്ര: കോ​വി​ഡ് 19 മൂ​ലം ദു​രി​ത​ത്തി​ലാ​കു​ക​യും വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ക​യും ചെ​യ്യു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് അ​തി​ജീ​വ​ന​ത്തി​നാ​യി ആ​ക​ർ​ഷ​ക​മാ​യ വാ​യ്പാ പ​ദ്ധ​തി​ക​ൾ പ​ലി​ശ ഇ​ള​വു​ക​ളോ​ടെ മൈ​ല​പ്രാ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ന​ട​പ്പാ​ക്കും. ‌
ജൂ​ണ്‍ ഒ​ന്നു മു​ത​ൽ കൃ​ത്യ​മാ​യി വാ​യ്പ തി​രി​കെ അ​ട​യ്ക്കു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് (പ​ദ്ധ​തി വാ​യ്പ​ക​ൾ ഒ​ഴി​കെ) പ​ലി​ശ നി​ര​ ക്കി​ൽ ഒ​രു​ശ​ത​മാ​നം ഇ​ള​വ് ന​ൽ​കും.
ലോ​ക്ക്ഡൗ​ണി​ന് മു​ന്പു വ​രെ കു​ടി​ശി​ക​യി​ല്ലാ​തെ വാ​യ്പ തി​രി​ച്ച​ട​ച്ച അം​ഗ​ങ്ങ​ൾ​ക്ക് വാ​യ്പ​യി​ൽ വ​ർ​ധ​ന ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​ർ എ​ടു​ത്തി​രു​ന്ന വാ​യ്പ​യു​ടെ 10 ശ​ത​മാ​നം​ഉ​ട​ൻ അ​നു​വ​ദി​ക്കും.
മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ ആ​രം​ഭി​ക്കാ​ൻ സം​രം​ഭ​ത്തി​ന്‍റെ 75 പ​ര​മാ​വ​ധി 10 ല​ക്ഷം​രൂ​പ 9 പ​ലി​ശ​നി​ര​ക്കി​ൽ സം​രം​ഭ​ക​ത്വ വാ​യ്പ​ക​ൾ​അ​നു​വ​ദി​ക്കും.‌
കൃ​ഷി​ക്കും കാ​ർ​ഷി​ക അ​നു​ബ​ന്ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കും 6.8 പ​ലി​ശ​നി​ര​ക്ക് മാ​ത്രം ഈ​ടാ​ക്കി ന​ബാ​ർ​ഡി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം ര​ണ്ടു ല​ക്ഷം രൂ​പ​വ​രെ ന​ൽ​കും.
​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ത​രി​ശു​ര​ഹി​ത​ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ മൂ​ന്നു ല​ക്ഷം രൂ​പ​വ​രെ ഏ​ഴു ശ​ത​മാ​നം പ​ലി​ശ​നി​ര​ക്കി​ൽ ന​ൽ​കും.‌
സു​ഭി​ക്ഷ​കേ​ര​ളം വാ​യ്പാ പ​ദ്ധ​തി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 11.30 ന് ​ആന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ക്കും.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജെ​റി ഈ​ശോ ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌