പ​ത്ത​നം​തി​ട്ട​യി​ൽ ദ​ന്പ​തി​ക​ളു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് ‌
Wednesday, May 27, 2020 9:55 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ മൂ​ന്ന് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ റാ​ന്നി മ​ക്ക​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.
ക​ഴി​ഞ്ഞ 13ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നു​മെ​ത്തി​യ മ​ക്ക​പ്പു​ഴ സ്വ​ദേ​ശി​യാ​യ 37 കാ​ര​നും ഇ​യാ​ളു​ടെ ഭാ​ര്യ 32 കാ​രി​യാ​യ യു​വ​തി​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ ഗ​ർ​ഭി​ണി​യു​മാ​ണ്. 15നു ​മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ കു​ള​ന​ട ഉ​ള്ള​ന്നൂ​ർ സ്വ​ദേ​ശി​യാ​യ 13കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റൊ​രാ​ൾ. കു​ട്ടി​യു​ടെ പി​താ​വി​ന് ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ചു ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 16 ആ​യി. നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ച 17 പേ​ർ ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. ഇ​വ​രു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​ർ 33 ആ​യി.‌
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​വ​രും വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​നീ​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. 13 കാ​ര​നും പി​താ​വും ഒ​ന്നി​ച്ചാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വ​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഒ​രാ​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ലു​ണ്ട്. മ​റ്റു​ള്ള​വ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്. ‌‌
ല​ഭി​ക്കാ​നു​ള്ള​ത് 588 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ ‌
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ നി​ന്ന് ഇ​ന്ന​ലെ 196 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ ണ്ട്.
നേ​ര​ത്തെ അ​യ​ച്ച​തു​ൾ​പ്പെ​ട 588 ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്.‌ ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 7314 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.
ഇ​ന്ന​ലെ 234 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തു​വ​രെ അ​യ​ച്ച സാ​ന്പി​ളു​ക​ളി​ൽ 32 എ​ണ്ണം പോ​സി​റ്റീ​വാ​യും 6516 എ​ണ്ണം നെ​ഗ​റ്റീ​വാ​യും റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ട്. ‌