മാ​സ്കു​ക​ൾ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​സ്എ​സ്കെ ‌
Tuesday, May 26, 2020 9:56 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ പ​രീ​ക്ഷ​യ്ക്കി​രി​ക്കു​ന്ന എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ മാ​സ്കു​ക​ൾ കു​ട്ടി​ക​ളെ വീ​ടു​ക​ളി​ലോ അ​ത​ല്ലെ​ങ്കി​ൽ സ്കൂ​ളു​ക​ളി​ലോ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​സ്എ​സ്കെ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​സ്കു​ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ ഇ​ത് സ്കൂ​ളി​ൽ ഏ​ല്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇത് സ്കൂളിൽ നിന്നു ലഭിക്കും. നേ​ര​ത്തെ എ​ൻ​എ​സ്എ​സ് ത​യാ​റാ​ക്കി​യ മാ​സ്കു​ക​ൾ ത​ന്നെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു ന​ൽ​കി​യ​താ​ണ്. തി​ക​യാ​തെ വ​ന്ന​വ എ​സ്എ​സ്കെ​യും എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓർഡിനേറ്റർരാ​ജേ​ഷ് വ​ള്ളി​ക്കോ​ട് പ​റ​ഞ്ഞു. ‌