506 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ര്‍​ഖ​ണ്ഡി​ലേ​ക്ക്
Tuesday, May 26, 2020 9:54 PM IST
‌തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്ന് ജാ​ര്‍​ഖ​ണ്ഡി​ലേ​ക്ക് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ദ്യ​സം​ഘം ഇ​ന്ന​ലെ വൈ​കു​ന്നേ​രം യാ​ത്ര​തി​രി​ച്ചു.

ലോ​ക്ക്ഡൗ​ണി​നി​ടെ ആ​ദ്യ​മാ​യാ​ണ് തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഒ​രു ട്രെ​യി​നി​ന് സ്‌​റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും യാ​ത്ര​യാ​ക്കു​ന്ന​തും. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ജാ​ര്‍​ഖ​ണ്ഡി​ലേ​ക്കു​ള്ള സ്പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 333 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണു സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങി​യ​ത്. കൂ​ടാ​തെ ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 173 പേ​രും തി​രു​വ​ല്ല​യി​ല്‍ നി​ന്ന് യാ​ത്ര​യാ​യി. മൊ​ത്തം 506 പേ​രാ​ണ് തി​രു​വ​ല്ല​യി​ല്‍ നി​ന്നു ട്രെ​യി​നി​ല്‍ ക​യ​റി​യ​ത്.