കൊ​ട്ട​യ്ക്കാട് ആ​ശു​പ​ത്രി കൂ​ടി ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്രം ‌
Tuesday, May 26, 2020 9:54 PM IST
പ​ത്ത​നം​തി​ട്ട: ഇ​ര​വി​പേ​രൂ​ർ കൊ​ട്ട​യ്ക്കാ​ട് ആ​ശു​പ​ത്രി കൂ​ടി ഇ​ന്നു മു​ത​ൽ കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും.‌
പ്ര​വ​ർ​ത്ത​ന​മി​ല്ലാ​തെ കി​ട​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണി​ത്. നേ​ര​ത്തെ റാ​ന്നി മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്രം തു​ട​ങ്ങി​യി​രു​ന്നു. നാ​ല് ഡോ​ക്ട​ർ​മാ​ർ അ​ട​ക്കം ജീ​വ​ന​ക്കാ​രെ ഇ​വി​ടേ​ക്ക് നി​യ​മി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ത്തു​ന്ന​വ​രി​ൽ സ​ങ്കീ​ർ​ണ​ത​ക​ളി​ല്ലാ​ത്ത കേ​സു​ക​ൾ ഒ​ന്നാം​നി​ര കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​നാ​ണ് തീ​രു​മാ​നം.‌
വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തു​ന്ന​വ​രെ താ​മ​സി​പ്പി​ക്കു​ന്ന​തി​ന് ഇ​തു​വ​രെ 95 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ൽ നി​ല​വി​ൽ ആ​കെ 912 പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ‌