സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് കു​ട്ടി​ക​ൾ പരീക്ഷാഹാളിലെത്തി
Tuesday, May 26, 2020 9:54 PM IST
പ​ത്ത​നം​തി​ട്ട: മു​ഖാ​വ​ര​ണം ധ​രി​ച്ച മു​ഖ​ങ്ങ​ൾ ആ​ശ​ങ്ക​യു​ടേ​താ​ണോ ചി​രി നി​റ​ഞ്ഞ​താ​ണോ​യെ​ന്നു പോ​ലും തി​രി​ച്ച​റി​യാ​നാ​യി​ല്ല. കൂ​ടെ പ​ഠി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​യാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടാ​യി. ആം​ഗ്യം കാ​ട്ടി ദൂ​രെ​നി​ന്ന് ഒ​രു സ്നേ​ഹ​പ്ര​ക​ട​നം. ഇ​ങ്ങ​നെ ഒ​തു​ങ്ങി കോ​വി​ഡ് കാ​ല​ത്തെ പ​രീ​ക്ഷ​യു​ടെ ആ​ദ്യ​ദി​നം.‌

സ്കൂ​ൾ വ​ള​പ്പി​ലേ​ക്ക് ക​യ​റി​യ​പ്പോ​ൾ ഒ​റ്റ​യ്ക്കു​ള്ള ന​ട​ത്തം. തെ​ർ​മ​ൽ സ്കാ​ന​റു​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന. കൈ​ക​ൾ ക​ഴു​കാ​ൻ സോ​പ്പും വെ​ള്ള​വും സാ​നി​റ്റൈ​സ​റും. രാ​വി​ലെ വി​എ​ച്ച്എ​സ്്സി പ​രീ​ക്ഷ​ക​ളു​ണ്ടാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു എ​സ്എ​സ്എ​ൽ​സി. പ​രീ​ക്ഷ​യ്ക്ക് അ​ര​മ​ണി​ക്കൂ​ർ മു​ന്പേ കു​ട്ടി​ക​ൾ സ്കൂ​ൾ വ​ള​പ്പി​ലെ​ത്തി​യി​രു​ന്നു. ഏ​റെ​പ്പേ​രും വീ​ട്ടി​ൽ നി​ന്നു​ത​ന്നെ മാ​സ്ക് ധ​രി​ച്ചാ​ണെ​ത്തി​യ​ത്. ‌

തെ​ർ​മ​ൽ സ്കാ​നിം​ഗി​നു വ​ന്ന പ​ല​ർ​ക്കും നി​ശ്ചി​ത നി​ല​യി​ൽ നി​ന്ന് ചൂ​ട് കൂ​ടു​ത​ൽ. മു​ഖം ക​ഴു​കി വി​ശ്ര​മി​ച്ചെ​ത്താ​ൻ നി​ർ​ദേ​ശം. ടെ​ൻ​ഷ​ൻ വേ​ണ്ടെ​ന്നും അ​ധ്യാ​പ​ക​രു​ടെ ആ​ശ്വാ​സം. ര​ണ്ടാം പ​രി​ശോ​ധ​ന​യി​ൽ ചൂ​ട് സാ​ധാ​ര​ണ​നി​ല​യി​ലാ​യി. ‌

കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ച് ക​യ​റ്റി​വി​ടാ​നും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും അ​ധ്യാ​പ​ക​രും പൂ​ർ​ണ​സ​ജ്ജ​രാ​യി​രു​ന്നു. പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ ഇ​ന്നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ‌

‌വാ​ഹ​ന​സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കി​യ​തും ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ ‌

സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ പ​തി​വു​രീ​തി​യി​ൽ ഓ​ടി​യ​പ്പോ​ൾ വി​ദൂ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളെ സ്കൂ​ളി​ലെ​ത്തി​ച്ച​തും തി​രി​കെ കൊ​ണ്ടു​പോ​യ​തും ര​ക്ഷ​ക​ർ​ത്താ​ക്ക​ളാ​ണ്. സ്വ​കാ​ര്യ, കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ നി​ര​ത്തു​ക​ളി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ജി​ല്ല​യി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ഇ​തു പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല. നി​ശ്ചി​ത എ​ണ്ണം യാ​ത്ര​ക്കാ​രെ മാ​ത്ര​മേ ക​യ​റ്റാ​ൻ ബ​സു​ക​ൾ​ക്ക് സാ​ധ്യ​മാ​കൂ​വെ​ന്ന​തി​നാ​ൽ പ​ല സ്കൂ​ൾ സ്റ്റോ​പ്പു​ക​ളി​ലും ഇ​വ​യ്ക്ക് നി​ർ​ത്തി കു​ട്ടി​ക​ളെ തി​രി​കെ​യെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​കു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. അ​ടൂ​രി​ൽ ക​ഐ​സ്ആ​ർ​ടി​സി കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക യാ​ത്രാ​സൗ​ക​ര്യം ചെ​യ്തു ന​ൽ​കി. ‌

ട്രൈ​ബ​ൽ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ യാ​ത്ര ബു​ദ്ധി​മു​ട്ടി​ൽ ‌

വ​ട​ശേ​രി​ക്ക​ര: വ​ട​ശേ​രി​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ യാ​ത്ര ബു​ദ്ധി​മു​ട്ടി​ൽ. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​രീ​ക്ഷ​യ്ക്കെ​ത്തേ​ണ്ട​ത്.

ഇ​ത​ര ജി​ല്ല​ക​ളി​ലു​ള്ള​വ​ർ​ക്ക് അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ ത​ന്നെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ലു​ള്ള​വ​രും വി​ദൂ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. മ​തി​യാ​യ യാ​ത്രാ സൗ​ക​ര്യ​മി​ല്ല. കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ൽ അ​ട​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ താ​മ​സ​സൗ​ക​ര്യ​വും ല​ഭ്യ​മി​ല്ല. ‌