മ​ത്സ്യം, മാം​സം വി​പ​ണിവി​ല അം​ഗീ​ക​രി​ച്ച് ജി​ല്ലാഭ​ര​ണ​കൂ​ടം; അ​മി​തവി​ല ഈ​ടാ​ക്കിയാ​ൽ ന​ട​പ​ടി
Saturday, May 23, 2020 10:44 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ പൊ​തു​വി​പ​ണ​യി​ലെ വി​വി​ധ മാ​ർ​ക്ക​റ്റു​ക​ളി​ലും ഇ​റ​ച്ചി, മ​ത്സ്യ വി​ൽ​പ​ന സ്റ്റാ​ളു​ക​ളി​ലും ഇ​റ​ച്ചി, മ​ത്സ്യം മു​ത​ലാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​നി​ശ്ച​യി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​താ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ ചൂ​ഷ​ണം​ചെ​യ്ത് അ​മി​ത​ലാ​ഭ​മു​ണ്ടാ​ക്കു​ന്ന​താ​യു​മു​ള്ള പ​രാ​തി​ക​ളേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. എ​ന്നാ​ൽ വി​പ​ണി​യി​ൽ നി​ല​വി​ലു​ള്ള വി​ല ഏ​റെ​ക്കു​റെ അം​ഗീ​ക​രി​ച്ചാ​ണ് ഉ​ത്ത​ര​വ് വ​ന്നി​ട്ടു​ള്ള​തെ​ന്ന​ത്് ശ്ര​ദ്ധേ​യ​മാ​ണ്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ വ​ർ​ധി​പ്പി​ച്ച വി​ല​യി​ലാ​ണ് മ​ത്സ്യ​വും മാം​സ​വും വി​റ്റി​രു​ന്ന​ത്. മ​ത്സ്യ​ത്തി​നു വി​പ​ണി​യി​ൽ നേ​രി​ട്ട ക്ഷാ​മ​വും വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി.വി​വി​ധ ഇ​നം ഇ​റ​ച്ചി, ചി​ല്ല​റ വി​ല കി​ലോ​ഗ്രാ​മി​ന് എ​ന്ന ക്ര​മ​ത്തി​ൽ:

കോ​ഴി ഇ​റ​ച്ചി 140 (ജീ​വ​നോ​ടെ), 210 (ഇ​റ​ച്ചി മാ​ത്രം), കാ​ള ഇ​റ​ച്ചി 320 370(എ​ല്ല് ഇ​ല്ലാ​തെ), പോ​ത്ത് ഇ​റ​ച്ചി 340 370 (എ​ല്ല് ഇ​ല്ലാ​തെ), ആ​ട്ടി​റ​ച്ചി 680.മ​ത്സ്യ​വി​ല കി​ലോ​ഗ്രാ​മി​ന്: നെ​യ്മീ​ൻ ചെ​റു​ത് (നാ​ല് കി​ലോ​ഗ്രാം വ​രെ)780, നെ​യ്മീ​ൻ വ​ലു​ത് (നാ​ലുകി​ലോ​ഗ്രാ​മി​ന് മു​ക​ളി​ൽ)900, ചൂ​ര വ​ലു​ത് (750 ഗ്രാ​മി​ന് മു​ക​ളി​ൽ)260, ചൂ​ര ഇ​ട​ത്ത​രം (500 750ഗ്രാം) 220, ​ചൂ​ര ചെ​റു​ത് (500 ഗ്രാ​മി​ൽ താ​ഴെ) 190, കേ​ര​ച്ചൂ​ര 250, അ​യ​ല ഇ​ട​ത്ത​രം (100 200ഗ്രാം) 270, ​അ​യ​ല ചെ​റു​ത് (100 ഗ്രാ​മി​ൽ താ​ഴെ)160, ചാ​ള210, ക​രി​ച്ചാ​ള, കോ​ക്കോ​ല ചാ​ള 110, വ​ട്ട​മ​ത്തി, വ​ര​ൾ100, ന​ത്തോ​ലി90, വേ​ളാ​പ്പാ​ര420, വ​റ്റ 360, അ​ഴു​ക290, ചെ​ന്പ​ല്ലി360, കോ​ര190, കാ​ര​ൽ70, പ​ര​വ380, ഞ​ണ്ട്250, ചെ​മ്മീ​ൻ നാ​ട​ൻ600, വ​ങ്ക​ട വ​ലു​ത് (250 ഗ്രാ​മി​ന് മു​ക​ളി​ൽ) 180, കി​ളി​മീ​ൻ വ​ലു​ത് (300 ഗ്രാ​മി​ന് മു​ക​ളി​ൽ)330, കി​ളി​മീ​ൻ ഇ​ട​ത്ത​രം (150300 ഗ്രാം) 210, ​കി​ളി​മീ​ൻ ചെ​റു​ത്150.ഉ​പ​ഭോ​ക്താ​ക്ക​ളെ ചൂ​ഷ​ണം ചെ​യ്ത് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. പൊ​തു​വി​ത​ര​ണം, ഭ​ക്ഷ്യ​സു​ര​ക്ഷ, ആ​രോ​ഗ്യം, അ​ള​വു​തൂ​ക്കം, പോ​ലീ​സ്, റ​വ​ന്യു, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ പ​രി​ശോ​ധ​നാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത സ്ക്വാ​ഡ് ജി​ല്ല​യി​ലെ പൊ​തു​വി​പ​ണി​യി​ലെ മാ​ർ​ക്ക​റ്റു​ക​ളി​ലും ഇ​റ​ച്ചി, മ​ത്സ്യ വി​ൽ​പ​ന സ്റ്റാ​ളു​ക​ളി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി വി​ല വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഗു​ണ​നി​ല​വാ​ര​വും ശു​ചി​ത്വ​വും തൂ​ക്ക​വുമു​ണ്ടെ​ന്നും ലൈ​സ​ൻ​സ് സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കും.

പ​ത്ത​നം​തി​ട്ട: പൊ​തു​വി​പ​ണി​യി​ലും ഇ​റ​ച്ചി, മ​ത്സ്യ​വി​ൽ​പ​ന സ്റ്റാ​ളു​ക​ളി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് അ​മി​തവി​ല ഈ​ടാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണവ​കു​പ്പി​നെ അ​റി​യി​ക്കാം. ബ​ന്ധ​പ്പെ​ടേ​ണ്ട ഓ​ഫീ​സ​ർ, ഫോ​ണ്‍ ന​ന്പ​ർ എ​ന്ന ക്ര​മ​ത്തി​ൽ: താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ കോ​ഴ​ഞ്ചേ​രി: 9188527347(0468 2222212). താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ തി​രു​വ​ല്ല: 9188527350(0469 2701327). താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​ടൂ​ർ: 9188527346 (0473 4224856). താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ റാ​ന്നി: 9188527348 (0473 5227504). താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ മ​ല്ല​പ്പ​ള്ളി: 9188527351 (0469 2382374). താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ കോ​ന്നി: 9188527349 (0468 2246060). ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ: 9188527317(0468 2222612).