ആ​നി​ക്കാ​ട്ട് റേ​ഷ​ന്‍​ക​ട സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു ‌
Sunday, April 5, 2020 9:28 PM IST
മ​ല്ല​പ്പ​ള്ളി: ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ കെ.​സി. ഫി​ലി​പ്പ് ലൈ​സ​ന്‍​സി​യാ​യി​ട്ടു​ള്ള ഒ​മ്പ​താം ന​മ്പ​ര്‍ റേ​ഷ​ന്‍ ക​ട​യു​ടെ ലൈ​സ​ന്‍​സ് സ്റ്റോ​ക്കി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് താ​ത്കാ​ലി​ക​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​താ​യി താ​ലൂ​ക്ക് സ​പ്ലെ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌
മ​ല്ല​പ്പ​ള്ളി ത​ഹ​സീ​ല്‍​ദാ​ര്‍, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ , ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ സ്റ്റോ​ക്കി​ല്‍ വ്യ​ത്യാ​സ​മു​ള്ള​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ക്ര​മ​ക്കേ​ട് ബോ​ധ്യ​പ്പെ​ട്ട​തി​നേ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ‌