റേ​ഷ​ന്‍ വ്യാ​പാ​രി​യ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പ​രാ​തി ‌
Sunday, April 5, 2020 9:28 PM IST
കോ​ഴ​ഞ്ചേ​രി: സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ത്തേ തു​ട​ര്‍​ന്ന് റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​നു പോ​യ വ്യാ​പാ​രി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​താ​യി പ​രാ​തി. കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ല്‍ പു​ല്ലാ​ട് എ​ആ​ര്‍​ഡി 14 ന​ട​ത്തി​പ്പു​കാ​ര​നാ​യ കു​ന്ന​പ്പു​ഴ മാ​ത്യു ഏ​ബ്ര​ഹാ​മി​നെ(35)​യാ​ണ് കോ​യി​പ്രം സി​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ല്‍ നി​ന്നും ഒ​രു​കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ക​ട​യി​ലേ​ക്ക് പോ​കു​മ്പോ​ള്‍ അ​തു​വ​ഴി വ​ന്ന പോ​ലീ​സ് സം​ഘം ജീ​പ്പ്നി​ര്‍​ത്തി അ​തി​ലേ​ക്ക് ത​ള്ളി ഇ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് മാ​ത്യു ഏ​ബ്ര​ഹാ​മി​ന്റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ത​ള്ള​ലി​ന്റെ ആ​ഘാ​ത​ത്തി​ല്‍ കാ​ലി​ന് പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. റേ​ഷ​ന്‍ വ്യാ​പാ​രി​യാ​ണെ​ന്നും ക​ട തു​റ​ക്കാ​ന്‍ പോ​കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കാ​ണി​ച്ചി​ട്ടും പോ​ലീ​സ് അം​ഗീ​ക​രി​ച്ചി​ല്ല. ‌
സം​ഭ​വ​മ​റി​ഞ്ഞ പി​തൃ സ​ഹോ​ദ​ര​ന്‍ കൂ​ടി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് കു​ന്ന​പ്പു​ഴ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ജാ​മ്യ​ത്തി​ന് ആ​ളെ കൊ​ണ്ടു​വ​രാ​ന്‍ നി​ര്‍​ദേ​ശി​ച്ചു.
ഇ​തി​നി​ടെ സം​ഭ​വ​മ​റി​ഞ്ഞ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് അ​ധി​കൃ​ത​രും പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു. സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ പ​ഞ്ചാ​യ​ത്തം​ഗം ഷി​ബു കു​ന്ന​പ്പു​ഴ​യ്‌​ക്കൊ​പ്പം ഏ​റെ നേ​ര​ത്തി​നു ശേ​ഷ​മാ​ണ് മാ​ത്യു ഏ​ബ്ര​ഹാ​മി​നെ വി​ട്ട​യ​ച്ച​ത്. തി​രി​കെ​യെ​ത്തി ക​ട തു​റ​ന്ന​പ്പോ​ഴേ​ക്കും വീ​ണ്ടും മ​ട​ങ്ങി സ്റ്റേ​ഷ​ന​റി​ല്‍ എ​ത്താ​ന്‍ പോ​ലീ​സ് അ​റി​യി​ച്ചു. എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​രെ പ​രാ​തി അ​റി​യി​ച്ച​താ​യും ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന​താ​യും മാ​ത്യു ഏ​ബ്ര​ഹാം പ​റ​ഞ്ഞു. രോ​ഗി​യു​മാ​യി പോ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ​യും ഇ​ന്ന​ലെ പു​ല്ലാ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പ​രാ​തി​യു​ണ്ട്. ‌