നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ല്‍ സം​സ്കാ​രം പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​തി​നു​ശേ​ഷം
Saturday, April 4, 2020 10:37 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ്-19 മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ല്‍ മ​ര​ണ​മു​ണ്ടാ​യാ​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം.വ​ട​ശേ​രി​ക്ക​ര, കു​ള​ന​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞദി​വ​സ​മു​ണ്ടാ​യ ര​ണ്ടു മ​ര​ണ​ങ്ങ​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ട​പെ​ട്ടു. ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു നീ​ക്കി​യി​രി​ക്കു​ക​യാ​ണ്. വ​ട​ശേ​രി​ക്ക​ര​യി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി മ​രി​ച്ച​യാ​ളു​ടെ മ​ക​നും കു​ള​ന​ട​യി​ല്‍ മ​രി​ച്ച​യാ​ളുടെ മ​രു​മ​ക​നു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വി​ദേ​ശ​ത്തു​നി​ന്നു​ വ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യ ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്ത​താ​യും പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​ ശേ​ഷം സം​സ്കാ​ര​ത്തി​ന് അ​നു​മ​തി ന​ല്‍​കാ​മെ​ന്നു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.