വീ​ട്ടു​മു​റ്റ​ത്ത് യു​വാ​വി​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു
Saturday, April 4, 2020 10:37 PM IST
റാ​ന്നി: വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വി​ന് ഗു​ര​ത​ര പ​രി​ക്ക്. റാ​ന്നി ബ്ലോ​ക്ക്പ​ടി​യി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സി​ന്‍റെ പിറ​കു​വ​ശ​ത്താ​യി താ​മ​സി​ക്കു​ന്ന മാ​താ ചി​ക്ക​ന്‍ സെ​ന്‍റര്‍ ഉ​ട​മ സ​ജി ഏ​ബ്ര​ഹാ​മി​നെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി 11ന് ​വീ​ട്ടു​മു​റ്റ​ത്ത് ഒ​റ്റ​യാ​ന്‍ പ​ന്നി ആ​ക്ര​മി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​റ്റ​ത്തോ​ടു ചേ​ര്‍​ന്നു​ള്ള ഫാ​മി​ല്‍ കോ​ഴി​ക​ളു​ടെ ബ​ഹ​ളം കേ​ട്ട് മ​ക​ന്‍ വി​ളി​ച്ച​തു​പ്ര​കാ​രം മു​റ്റ​ത്തി​റ​ങ്ങി ലൈ​റ്റ് ബ​ഹ​ളം കേ​ട്ട സ്ഥ​ല​ത്തേ​ക്ക് തെ​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ പാ​ഞ്ഞ​ടു​ത്ത ഒ​റ്റ​യാ​ന്‍ കു​ത്തി 10 മീ​റ്റ​റോ​ളം ദൂ​ര​ത്തേ​ക്കു തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

ഓ​ടി​യെ​ത്തി​യ പ​ന്നി വീ​ണ്ടും കു​ത്തു​ക​യും മു​ക​ളി​ലേ​ക്ക് ചാ​ടി ചാ​ടി പ​രി​ക്കേ​ല്‍​പി​ക്കു​ക​യും ചെ​യ്തു. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​രും വീ​ട്ടു​കാ​രു​മെ​ത്തി പ​ന്നി​യെ എ​റി​ഞ്ഞോ​ടി​ച്ചാ​ണ് സ​ജി​യെ ര​ക്ഷി​ച്ച​ത്.സ​ജി​യെ ഉ​ട​ന്‍ ത​ന്നെ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി. കാ​ലി​ലെ പ്ര​ധാ​ന ഞ​ര​മ്പും മ​സി​ലും മു​റി​ഞ്ഞി​രു​ന്നു. റാ​ന്നി തെ​ക്കേ​പ്പു​റം മേ​ലേ​പ്പു​ര​യി​ല്‍ മാ​ത്തു​കു​ട്ടി​യെ ടാ​പ്പിം​ഗ് ക​ഴി​ഞ്ഞു വ​രു​മ്പോ​ള്‍ കാ​ട്ടു​പ​ന്നി കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത് ഒ​രു​വ​ര്‍​ഷം മു​മ്പാ​ണ്.

സം​ഭ​വ​ത്തേ തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​പ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തു​ക​യും ആ​ശ്വാ​സ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. സ​മീ​പ​ത്തു കാ​ടു​ക​യ​റി കി​ട​ക്കു​ന്ന റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ കാ​ടു തെ​ളി​ച്ച​തും ഈ ​സം​ഭ​വ​ത്തേ തു​ട​ര്‍​ന്നാ​ണ്. പി​ന്നീ​ട് കാ​ടു​തെ​ളി​ക്ക​ലും പ​ന്നി​യു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി​യു​മി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മായ പ്ര​ദേ​ശ​ത്തു യാ​തൊ​രു കാ​ര്‍​ഷി​ക​വി​ള​ക​ളും ന​ട്ടു​വ​ള​ര്‍​ത്താ​നും ആ​കാ​ത്ത സ്ഥി​തി​യാ​ണ്.