റേ​ഷ​ൻ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Friday, April 3, 2020 10:04 PM IST
റാ​ന്നി:കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ള​വ്തൂ​ക്ക നി​യ​മ​ലം​ഘ​നം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളെ തു​ട​ർ​ന്ന് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് റാ​ന്നി താ​ലൂ​ക്കി​ലെ റേ​ഷ​ൻ ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ള​വി​ൽ കു​റ​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് ഒ​രു വ്യാ​പാ​രി​ക്കെ​തി​രെ കേ​സെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ൽ ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. സു​ജി​ത്, ഇ​ൻ​സ്പെ​ക്ടിം​ഗ് അ​സി​സ്റ്റ​ന്‍റ് വി.​ആ​ർ.​സ​ന്തോ​ഷ് കു​മാ​ർ, കെ.​കെ.​അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ലീ​ഗ​ൽ മെ​ട്രോ​ള​ജി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നെ​ഹ്റു യു​വ​കേ​ന്ദ്ര ഓ​ണ്‍​ലൈ​ന്‍ കൗ​ണ്‍​സി​ലിം​ഗ് ‌

പ​ത്ത​നം​തി​ട്ട: മ​ദ്യം, പു​ക​വ​ലി തു​ട​ങ്ങി​യ ല​ഹ​രി​വ​സ്തു​ക്ക​ള്‍​ക്ക് അ​ടി​മ​പ്പെ​ട്ട് മാ​ന​സി​ക സം​ഘ​ര്‍​ഷം നേ​രി​ടു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സം ന​ല്‍​കു​ന്ന​തി​ന് തി​രു​വ​ന​ന്ത​പു​രം ശാ​ന്തി​ഗ്രാം സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ നെ​ഹ്റു യു​വ​കേ​ന്ദ്ര ശാ​ന്തി​തീ​രം സൗ​ജ​ന്യ ഓ​ണ്‍​ലൈ​ന്‍ കൗ​ണ്‍​സി​ലിം​ഗ് ഹ​ബ്ബ് തു​ട​ങ്ങി. കൗ​ണ്‍​സി​ലിം​ഗ് ആ​വ​ശ്യ​മു​ള്ള​വ​ര്‍ 9961432303, 9207198386, 7356025516, 8156980450 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ വി​ളി​ക്ക​ണം