മു​ഴു​വ​ൻ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും റാ​പ്പി​ഡ് ടെ​സ്റ്റി​നു​ള്ള പ​ണം അ​നു​വ​ദി​ച്ചു: ആ​ന്‍റോ ആന്‍റണി
Thursday, April 2, 2020 10:03 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ മു​ഖേ​ന​യും കോ​വി​ഡ് റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്താ​ൻ പ​ണം അ​നു​വ​ദി​ച്ച​താ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​റി​യി​ച്ചു. ര​ണ്ട് മി​നി​ട്ടി​നു​ള്ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം അ​റി​യാ​ൻ ക​ഴി​യു​ന്ന ടെ​സ്റ്റ് ഉ​പ​ക​ര​ണം ഹോ​ങ്കോം​ഗി​ൽ നി​ന്നാ​ണ് എ​ത്തി​ക്കു​ന്ന​ത്.
പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലേ​ക്കാ​യി 3000 കോ​വി​ഡ് റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റു​ക​ളാ​ണ് എം​പി ഫ​ണ്ടി​ൽ നി​ന്നും പ​ണം അ​നു​വ​ദി​ച്ച് വാ​ങ്ങി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​തോ​ടൊ​പ്പം ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷി​ത​ത്വ​ത്തി​നു വേ​ണ്ടി​യു​ള്ള ആ​യി​രം1000 പി​പി കി​റ്റു​ക​ൾ​ക്ക് 28.50 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​താ​യി എം​പി പ​റ​ഞ്ഞു. മു​ന്പ് മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്കും വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ൻ 1.50 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തി​നു പു​റ​മെ​യാ​ണി​ത്.