ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ 621 അ​റ​സ്റ്റ്
Thursday, April 2, 2020 10:03 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ 624 കേ​സു​ക​ളി​ലാ​യി 621 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 524 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു.
പു​ളി​ക്കീ​ഴ് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രാ​ൾ അ​ത് ലം​ഘി​ച്ചു പു​റ​ത്തു പോ​യ​തി​നും കേ​സെ​ടു​ത്തു. വി​ദേ​ശ​ത്ത് നി​ന്നും ജി​ല്ല​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​വ​രു​ടെ ട്രാ​വ​ലേ​ഴ്സ് ലി​സ്റ്റ് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് എ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​ർ​ക്കും അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കു​മെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് കേ​സെ​ടു​ക്കും.
മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്ന​ലെ മു​ത​ൽ നി​ര​ത്തു​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ലം​ഘ​വു​മാ​യി പി​ടി​കൂ​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രു​ടെ ലൈ​സ​ൻ​സ് പി​ടി​ച്ചെ​ടു​ത്തു തു​ട​ങ്ങി​യ​താ​യും തു​ട​ർ​ന്നും നി​യ​മ​ലം​ഘ​നം ന​ട​ത്തി​യാ​ൽ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.