റാ​ന്നി​യി​ൽ സ​ഹാ​യ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ച്ച് എം​എ​ൽ​എ ഓ​ഫീ​സ് ‌
Thursday, April 2, 2020 10:03 PM IST
റാ​ന്നി: ലോ​ക്ക് ഡൗ​ൺ, റാ​ന്നി​യി​ലെ ജ​ന​ങ്ങ​ളോ​ടൊ​പ്പം നി​ന്നു കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് മാ​ർ ക്രി​സോ​സ്റ്റം പാ​ലി​യേ​റ്റീ​വ് കെ​യ​ർ, ഡി​വൈ​എ​ഫ്ഐ സം​ഘ​ട​ന​ക​ളും എം​എ​ൽ​എ ഓ​ഫീ​സും. അ​ഞ്ച് വാ​ഹ​ന​ങ്ങ​ളു​മാ​യാ​ണ് ഇ​വ​ർ സേ​വ​ന രം​ഗ​ത്ത് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത് . അ​താ​ത് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ചേ​ർ​ന്നാ​ണ് സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക. ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ, മ​രു​ന്ന്, കി​ട​പ്പു രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണം, അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യം.
ലോ​ക്ക് ഡൗ​ൺ കാ​ല​യ​ള​വി​ൽ ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​നു​ള്ള അ​വ​സ​രം ഇ​ല്ലാ​താ​ക്കി രോ​ഗ വ്യാ​പ​നം ത​ട​യു​ക എ​ന്ന​താ​ണ് ഉ​ദ്ദേ​ശം. സേ​വ​ന​ങ്ങ​ൾ​ക്ക് താ​ഴെ പ​റ​യു​ന്ന ഫോ​ൺ ന​മ്പ​റു​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് മാ​ർ ക്രി​സോ​സ്റ്റം പാ​ലി​യേ​റ്റീ​വ് പ്ര​സി​ഡ​ന്‍റ് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, സെ​ക്ര​ട്ട​റി പി. ​ആ​ർ. പ്ര​സാ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
വി​ജോ​യ് പു​ള്ളോ​ലി​ലാ​ണ് കോ​ർ​ഡി​നേ​റ്റ​ർ.റാ​ന്നി - ജി​തി​ൻ രാ​ജ് 9526884654 , അ​ങ്ങാ​ടി-​വൈ​ശാ​ഖ് 9544415036, പ​ഴ​വ​ങ്ങാ​ടി - ലി​പി​ൻ ലാ​ൽ 974999512, നാ​റാ​ണം​മൂ​ഴി - മി​ഥു​ൻ മോ​ഹ​ൻ 9947860302 , വ​ട​ശേ​രി​ക്ക​ര- ബെ​ഞ്ച​മി​ൻ ജോ​സ് ജേ​ക്ക​ബ് 9947 1611 24, വെ​ച്ചൂ​ച്ചി​റ- അ​മ​ൽ ഏ​ബ്ര​ഹാം 98 474 49845. ‌