‘ക്വാ​റ​ന്‍റൈ​നി​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ക​ഴി​യ​ണം ‘
Thursday, April 2, 2020 10:00 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ ആ​രും നി​രാ​ശ​രാ​കേ​ണ്ട​തി​ല്ലെ​ന്നും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ അ​തി​നെ അ​തി​ജീ​വി​ക്ക​ണ​മെ​ന്നും ഡോ. ​അ​ശോ​ക് താ​ഴ​മ​ണ്‍. റാ​ന്നി ഐ​ത്ത​ല​യി​ലെ ഇ​റ്റ​ലി കു​ടും​ബ​ത്തെ ആ​ദ്യം ചി​കി​ത്സി​ച്ച​തി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ എ​ട്ടു മു​ത​ൽ ക്വാ​റ​ന്‍റൈ​​നി​ൽ പ്ര​വേ​ശി​ച്ച ഡോ.​അ​ശോ​ക് താ​ഴ​മ​ണ്‍ ഇ​ന്ന​ലെ​യാ​ണ് റാ​ന്നി മാ​ർ​ത്തോ​മ്മാ ആ​ശു​പ​ത്രി​യി​ൽ ജോ​ലി​യി​ൽ തി​രി​കെ ക​യ​റി​യ​ത്.
ബ​ന്ധു​വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​നെ​ന്ന് ഡോ.​അ​ശോ​ക് പ​റ​ഞ്ഞു. കു​ടും​ബ​വീ​ട്ടി​ൽ പ്രാ​യ​മു​ള്ള​വ​രു​ള്ള​തി​നാ​ൽ മ​റ്റൊ​രു വീ​ട്ടി​ലേ​ക്കു മാ​റാ​ൻ സ്വ​യം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കു​റെ പു​സ്ത​ക​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു ഇ​ക്കാ​ല​യ​ള​വി​ൽ കൂ​ട്ടി​നു​ണ്ടാ​യി​രു​ന്ന​ത്. ആ​രു​മാ​യി ബ​ന്ധ​മി​ല്ലാ​തെ മു​റി​ക്കു​ള്ളി​ൽ ക​ഴി​ച്ചു​കൂ​ട്ടി​യ ദി​ന​ങ്ങ​ൾ.
ഭാ​ര്യ ജി​നു, പി​താ​വ് റെ​ജി താ​ഴ​മ​ണ്‍, സഹപ്രവർത്തകർ തു​ട​ങ്ങി​യ​വ​രൊ​ക്കെ​യാ​യി ഫോ​ണി​ലൂ​ടെ മാ​ത്രം സം​സാ​രി​ച്ചു. ഭ​ക്ഷ​ണം വീ​ട്ടി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന് പു​റ​ത്തു​വ​യ്ക്കും. അ​തി​നു​യെങ്കി​ലും പി​ന്നീ​ട് ഇ​തി​നോ​ടെ​ല്ലാം ഇ​ണ​ങ്ങി. സ​മൂ​ഹ​ത്തി​നു​വേ​ണ്ടി ത​നി​ക്ക് ഇ​ത​ല്ലേ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്. പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി നേ​രി​ൽ സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​തി​നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ച മു​ഴു​വ​ൻ കാ​ല​വും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞാ​ണ് പു​റ​ത്തി​റ​ങ്ങി​യ​തെ​ന്ന് ഡോ.​അ​ശോ​ക് താ​ഴ​മ​ണ്‍ പ​റ​ഞ്ഞു. ‌