‘ഒ​ടു​വി​ൽ ആ ​മാ​ലാ​ഖ​മാ​രു​ടെ മു​ഖം ഒ​ന്നു കാ​ണ​ണ്ടേ, അ​തി​നാ​യി​രു​ന്നു ആ ​യാ​ത്ര​യ​യ​പ്പ് ’
Thursday, April 2, 2020 10:00 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​ഞ്ച് മു​ത​ൽ 24 വ​രെ​യു​ള്ള ദി​ന​ങ്ങ​ൾ ക​ഴി​ച്ചു കൂ​ട്ടി​യെ​ങ്കി​ലും ത​ങ്ങ​ളെ ചി​കി​ത്സി​ച്ച​വ​രി​ൽ ആ​രു​ടെ​യും മു​ഖം ക​ണ്ടി​രു​ന്നി​ല്ലെ​ന്ന് ജോ​സ​ഫും ഓ​മ​ന​യും. ഒ​ടു​വി​ൽ ആ​ശു​പ​ത്രി വി​ടു​ന്ന​തി​നു മു​ന്പ് ഇ​വ​രു​ടെ​യൊ​ക്കെ മു​ഖം ക​ണ്ട് ഒ​രു ന​ന്ദി പ​റ​യ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ൾ ഇ​ത് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ അ​തി​ന് സൗ​ക​ര്യം ചെ​യ്തു ത​ന്നു.
എ​ല്ലാ​വ​രെ​യും ക​ണ്ട് ന​ന്ദി പ​റ​ഞ്ഞ് ഇ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ലി​യ സ​ന്തോ​ഷം. കോ​വി​ഡ് 19 ഭേ​ദ​പ്പെ​ട്ട് റാ​ന്നി ഐ​ത്ത​ല​യി​ലെ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ജോ​സ​ഫി​നും ഓ​മ​ന​യ്ക്കും ത​ങ്ങ​ളെ ചി​കി​ത്സി​ച്ച​വ​രെ​ക്കു​റി​ച്ചാ​ണ് ഏ​റെ പ​റ​യാ​നു​ള്ള​ത്.
കോ​വി​ഡ് 19 ബാ​ധി​ച്ചു​വെ​ന്ന സം​ശ​യം ആ​ദ്യ​മേ ത​ങ്ങ​ളോ​ടു പ്ര​ക​ടി​പ്പി​ച്ച​ത് റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ആ​ന​ന്ദാ​യി​രു​ന്നു. മാ​ർ​ച്ച് നാ​ലി​നു രാ​ത്രി​യാ​ണ് ത​ങ്ങ​ൾ​ക്ക് പ​നി​യും ചു​മ​യും ക​ല​ശ​ലാ​യ​ത്. വീ​ട്ടി​ൽ വാ​ങ്ങി​വ​ച്ചി​രു​ന്ന മ​രു​ന്ന് ക​ഴി​ച്ചു. ഫ​ല​മു​ണ്ടാ​യി​ല്ല. പി​റ്റേ​ന്ന് കാ​ല​ത്ത് എ​ട്ടി​നു ത​ന്നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഡോ. ​ആ​ന​ന്ദ് പ​രി​ശോ​ധി​ച്ചു. കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ത​ങ്ങ​ളു​ട സ​ഹോ​ദ​ര​നും കു​ടും​ബ​വും ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞു. പി​ന്നീ​ട് എ​ല്ലാം വേ​ഗ​ത്തി​ലാ​യി​രു​ന്നു. ആ​കെ​പ്പാ​ടെ ഒ​രു വെ​പ്രാ​ളം. ത​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക വാ​ർ​ഡ്. ആം​ബു​ല​ൻ​സ് സൗ​ക​ര്യം. ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​ച്ച് അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ളെ​ത്തി​ച്ച് അ​തേ ആം​ബു​ല​ൻ​സി​ൽ പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു പോ​രി​ക​യാ​യി​രു​ന്നു.
ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തു​മു​ത​ൽ തു​ട​ർ​ച്ച​യാ​യ പ​രി​ച​ര​ണം. ഒ​രു ബു​ദ്ധി​മു​ട്ടും തോ​ന്നി​യി​ല്ല. ഭ​ക്ഷ​ണ​മാ​യാ​ലും വ​സ്ത്ര​മാ​യാ​ലും എ​ല്ലാം സ​മ​യ​ത്തി​നു ല​ഭി​ച്ചു. ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ച​ര​ണം അ​തി​ലേ​റെ. എ​തു രാ​ത്രി​യി​ലും ത​ങ്ങ​ൾ​ക്ക് അ​വ​രെ വി​ളി​ക്കാ​മാ​യി​രു​ന്നു. പ​ത​റി​പ്പോ​കു​മോ​യെ​ന്നു തോ​ന്നി​യ​പ്പോ​ൾ മാ​നി​സ​ക ധൈ​ര്യം ത​ന്നു. വേ​ദ​പു​സ്ത​ക​വും ക​ണ്ണ​ട​യു​മെ​ല്ലാം ത​ങ്ങ​ൾ പ​റ​ഞ്ഞ​പ്പോ​ൾ അ​വ​രെ​ത്തി​ച്ചു. എ​ല്ലാ​വ​രും പ്ര​ത്യേ​ക മു​ഖാ​വ​ര​ണ​വും വേ​ഷ​വു​മൊ​ക്കെ ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ മു​ഖം കാ​ണാ​നാ​കി​ല്ലെ​ന്നു മാ​ത്രം. പേ​രു ചോ​ദി​ക്കു​ന്പോ​ൾ പ​റ​യും. ‌