‌ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി സ്ക്വാ​ഡ്; ലം​ഘി​ക്കു​ന്ന​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും ‌
Wednesday, April 1, 2020 10:24 PM IST
‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​വ​ശ്യ​സ​ർ​വീ​സ്, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ, മ​രു​ന്നു​ക​ൾ എ​ന്നി​വ വാ​ങ്ങു​ന്ന​തി​ന് ഒ​ഴി​കെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു. വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന് അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​ന്‍റെ സ്ക്വാ​ഡു​ക​ൾ​ക്കു പു​റ​മേ ജി​ല്ല​യി​ലെ ആ​റു താ​ലൂ​ക്കു​ക​ളി​ലും സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ച്ചു. അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​രു​ടെ ര​ജി​സ്ട്രേ​ഷ​നും ലൈ​സ​ൻ​സും താ​ത്കാ​ലി​ക​മാ​യി റ​ദ്ദ് ചെ​യ്യും. കോ​വി​ഡ് 19 സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ ക​ഴി​യു​ക​യും ആ​രോ​ഗ്യ​ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും വേ​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. ‌