അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ക​രാ​റു​കാ​ർ കൈ​യൊ​ഴി​ഞ്ഞ​താ​യി പ​രാ​തി ‌
Tuesday, March 31, 2020 10:08 PM IST
ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ടാ​ങ്ങ​ൽ, ചു​ങ്ക​പ്പാ​റ, വാ​യ്പൂ​ര് പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ട്ട​മാ​യി താ​മ​സി​ച്ചു വ​ന്നി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ക​രാ​റു​കാ​ർ കൈ​യൊ​ഴി​ഞ്ഞ​താ​യി പ​രാ​തി.
പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ല കെ​ട്ടി​ട​ങ്ങ​ളി​ലും കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന ഇ​വ​രെ കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​രാ​ണ് താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്.
തു​ച്ഛ​മാ​യ വേ​ത​നം ന​ൽ​കി അ​മി​ത​ലാ​ഭ​വും വ​ൻ സാ​ന്പ​ത്തി​ക നേ​ട്ട​വും നേ​ടി​യി​രു​ന്ന ക​രാ​റു​കാ​ർ കോ​വി​ഡ് പ​ട​ർ​ന്നു പി​ടി​ച്ച​തോ​ടെ ഇ​വ​രെ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ​താ​യി പ​രാ​തി​ക​ൾ ഉ​യ​രു​ന്നു.
നാ​ട്ടി​ലെ കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​രും അ​മി​ത​വാ​ട​ക വാ​ങ്ങി താ​മ​സി​പ്പി​ച്ചി​രു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ളും ഇ​വ​രെ തി​രി​ഞ്ഞു നോ​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ‌