ഹോ​ര്‍​ട്ടി​കോ​ര്‍​പ് മൂ​ന്നു ട​ണ്ണി​ല്‍ അ​ധി​കം പ​ച്ച​ക്ക​റി സം​ഭ​രി​ച്ചു: ജി​ല്ലാ മാ​നേ​ജ​ര്‍ ‌
Tuesday, March 31, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ഹോ​ര്‍​ട്ടി​കോ​ർ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​തേ​വ​രെ ക​ര്‍​ഷ​ക​രി​ല്‍ നി​ന്നും കൃ​ഷി​സ്ഥ​ല​ത്തു​പോ​യി മൂ​ന്നു ട​ണ്ണി​ല്‍ അ​ധി​കം പ​ച്ച​ക്ക​റി സം​ഭ​രി​ച്ച​താ​യി ഹോ​ര്‍​ട്ടി​ക്കോ​ർ​പ് ജി​ല്ലാ മാ​നേ​ജ​ര്‍ എം. ​സ​ജി​നി അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ അ​ടൂ​ര്‍ പ​ഴ​കു​ള​ത്തു​ള്ള ഹോ​ര്‍​ട്ടി​കോ​ർ​പി​ന്‍റെ സം​ഭ​ര​ണ​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും വി​വി​ധ സ്റ്റാ​ളു​ക​ളി​ല്‍ നി​ന്നും ലൈ​സ​ന്‍​സി​ക​ളി​ല്‍ നി​ന്നും പ​ച്ച​ക്ക​റി ശേ​ഖ​രി​ക്കു​ന്നു​ണ്ട്.ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി​ക​ളും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യു​ള്ള ക്യാ​മ്പു​ക​ളി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി​ക​ളും എ​ത്തി​ക്കു​ന്ന​തും ഹോ​ര്‍​ട്ടി​കോ​ർ​പു​ക​ളാ​ണ്. പ​ച്ച​ക്ക​റി സം​ഭ​ര​ണ​ത്തി​നും വി​ത​ര​ണ​ത്തി​നും ഹോ​ര്‍​ട്ടി​കോ​ര്‍​പ് അ​ധി​ക ചാ​ര്‍​ജു​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത​ല്ല. മാ​ര്‍​ക്ക​റ്റ് വി​ല​യി​ലാ​ണ് പ​ച്ച​ക്ക​റി സം​ഭ​രി​ക്കു​ന്ന​ത്. ക​ര്‍​ഷ​ക​രി​ല്‍​നി​ന്നു കി​ട്ടാ​ത്ത പ​ച്ച​ക്ക​റി​ക​ള്‍ ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നു വാ​ങ്ങി വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും ഹോ​ര്‍​ട്ടി​ക്കോ​ര്‍​പ്പ് ജി​ല്ലാ മാ​നേ​ജ​ര്‍ എം.​സ​ജി​നി അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 04734 238191, 9048998558 എ​ന്നീ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടു​ക. ‌

‌റാ​ന്നി​യി​ൽ ഹോ​ർ​ട്ടി​കോ​ർ​പ് പ​ച്ച​ക്ക​റി ചി​ല്ല​റ വി​ൽ​പ​ന കേ​ന്ദ്രം ‌

റാ​ന്നി: കോ​വി​ഡ് 19 ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ർ​ട്ടി​കോ​ർ​പ് റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള കാ​ർ​ഷി​ക വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി ചി​ല്ല​റ വി​ൽ​പ​ന കേ​ന്ദ്രം ആ​രം​ഭി​ച്ച​താ​യി രാ​ജു എ​ബ്ര​ഹാം എം​എ​ൽ​എ, വി​പ​ണി പ്ര​സി​ഡ​ന്‍റ് ജി​ജു ക​ല്ല​റ വാ​ഴ​യ്ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
പ​ച്ച​മു​ള​ക് 36 രൂ​പ, ത​ക്കാ​ളി 40, ചേ​ന 33, കാ​ച്ചി​ൽ 60, പ​യ​ർ 45, പാ​വ​യ്ക്ക 56, ഉ​രു​ള​ക്കി​ഴ​ങ്ങ് 48, സ​വാ​ള 38 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല നി​ല​വാ​രം. ‌