കോ​വി​ഡി​നൊ​പ്പം സാ​ന്പ​ത്തി​ക വ​ർ​ഷാ​വ​സാ​ന ജോ​ലി​ക​ളും; സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ ആ​ശ​ങ്ക ‌
Monday, March 30, 2020 10:08 PM IST
‌പ​ത്ത​നം​തി​ട്ട: നി​ല​വി​ലെ സാ​ന്പ​ത്തി​ക വ​ർ​ഷം ഇ​ന്ന് അ​വ​സാ​നി​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന​റി​യി​ച്ച​തോ​ടെ സ്റ്റോ​ക്കെ​ടു​പ്പും ക​ണ​ക്കു​ക​ളും അ​വ​സാ​നി​പ്പി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് സ​ഹ​ക​ര​ണ മേ​ഖ​ല.
കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​രോ​ധ ജോ​ലി​ക​ൾ​ക്കൊ​പ്പ​മാ​ണ് സ​ഹ​ക​ര​ണ മേ​ഖ​ല ക​ണ​ക്കെ​ടു​പ്പും ന​ട​ത്തു​ന്ന​ത്. ഇ​തി​നി​ടെ ലോ​ക്ക്ഡൗ​ണ്‍ കൂ​ടി ആ​യ​തോ​ടെ ജോ​ലി​ഭാ​രം ഏ​റി.ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്.
ഒ​ന്നി​ട​വി​ട്ട ദി​ന​ങ്ങ​ളി​ലാ​യി ജോ​ലി ക്ര​മീ​ക​ര​ണം പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലു​ണ്ട്.
ഇ​തി​നി​ടെ​യി​ൽ സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ സാ​മൂ​ഹി​ക​ക്ഷേ​മ പെ​ൻ​ഷ​നു​ക​ളു​ടെ വി​ത​ര​ണ​ച്ചു​മ​ത​ല​യും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്കു​ണ്ട്.
ബാ​ങ്ക് ഫ​ണ്ടി​ലേ​ക്ക് പ​ണ​മെ​ത്തി​യി​ല്ലെ​ങ്കി​ൽ​പോ​ലും പെ​ൻ​ഷ​ൻ​വി​ത​ര​ണം ഇ​ന്നു പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബാ​ങ്കു​ക​ൾ.
ബാ​ങ്കു​ക​ളോ​ടു ചേ​ർ​ന്നു​ള്ള നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, പാ​ച​ക​വാ​ത​ക വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി അ​വ​ശ്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട​രു​തെ​ന്ന നി​ർ​ദേ​ശ​മു​ണ്ട്.
ലോ​ക്ക​് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കി​ട​യി​ൽ ഇ​വ​യി​ലെ ക​ണ​ക്കും സ്റ്റോ​ക്കെ​ടു​പ്പും ന​ട​ത്തേ​ണ്ട​തു​ണ്ട്.
സാ​ന്പ​ത്തി​ക വ​ർ​ഷാ​വ​സാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ മ​റ്റു വ​കു​പ്പു​ക​ളും സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഇ​ന്നും നാ​ളെ​യു​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം.
എ​ന്നാ​ൽ ട്ര​ഷ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ത്ത​രം പ​ണ​മി​ട​പാ​ടു​ക​ൾ ഏ​പ്രി​ൽ 15ന​കം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മ​തി​യെ​ന്ന് ഇ​ന്ന​ലെ ധ​ന​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച് ജീ​വ​ന​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും വീ​ടു​ക​ളി​ലാ​യി​രി​ക്കു​ന്പോ​ൾ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ട് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.
സ​ർ​ക്കാ​ർ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ണി​ജ്യ ബാ​ങ്ക് ശാ​ഖ​ക​ൾ ഇ​ന്ന് അ​ധി​ക​സ​മ​യം പ്ര​വ​ർ​ത്തി​ച്ച് ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നും നി​ർ​ദേ​ശ​മു​ ണ്ട്. ‌