‌അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കും: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി
Monday, March 30, 2020 10:07 PM IST
‌പ​ത്ത​നം​തി​ട്ട: പാ​യി​പ്പാ​ട് സം​ഭ​വ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ജി​ല്ല​യി​ലെ അ​തി​ഥി തോ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്യാ​ന്പു​ക​ളി​ൽ എം​എ​ൽ​എ​മാ​ർ​ക്കൊ​പ്പം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ​യും ഡി​വൈ​എ​സ്പി മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. രോ​ഗ​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും എ​ല്ലാ​ത്ത​രം സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു.
വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാ​നാ​യി ഫോ​ണ്‍ ന​ന്പ​രു​ക​ൾ ന​ൽ​കു​ക​യും ഒ​രു കാ​ര​ണ​വ​ശാ​ലും പു​റ​ത്തി​റ​ങ്ങി ന​ട​ക്ക​രു​തെ​ന്നും നി​ർ​ദ്ദേ​ശി​ച്ചു. ജ​ന​മൈ​ത്രി പോ​ലീ​സി​നെ​യും മ​റ്റും ഉ​പ​യോ​ഗി​ച്ച് ഓ​രോ ക്യാ​ന്പി​ലും താ​മ​സി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ശേ​ഖ​രി​ക്കു​ന്ന​തി​നും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ന് ഏ​ർ​പ്പാ​ട് ചെ​യ്ത​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ‌
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് - 19 നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ഒ​റ്റ​പ്പെ​ട്ടു ക​ഴി​ഞ്ഞി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കി പ​ത്ത​നം​തി​ട്ട​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​തൃ​ക​യാ​യി. രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കി. ഡി​വൈ​എ​സ്പി കെ. ​സ​ജീ​വ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ആ​ർ. സു​രേ​ഷ് കു​മാ​ർ, കെ. ​ഹ​ക്കീം, ഹ​രീ​ന്ദ്ര​ൻ നാ​യ​ർ, രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ ന​ഹാ​സ് പ​ത്ത​നം​തി​ട്ട, പി. ​സി. ശ്രീ​രാ​ജ്, ഫി​റോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​സ​ഹാ​യം ന​ൽ​കി​യ​ത്. ‌