ലോ​ക്ക്ഡൗ​ണ്‍ ആ​ദ്യ ആ​ഴ്ച പി​ന്നി​ടു​ന്പോ​ൾ... ‌
Monday, March 30, 2020 10:07 PM IST
പത്തനംതിട്ട: മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന​തി​നാ​ൽ ആ​വ​ശ്യ​മാ​യ ഒ​രു​ക്കം സാ​ധാ​ര​ണ​ക്കാ​ർ ന​ട​ത്തി​യി​ല്ല.
എ​ന്നാ​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ള​ട​ക്കം വ​ൻ​തോ​തി​ൽ വാ​ങ്ങി​ക്കൂ​ട്ടി​യ​വ​രു​മു​ണ്ട്. ഇ​ട​ത്ത​ര​ക്കാ​രും സാ​ധാ​ര​ണ​ക്കാ​രും അ​ട​ങ്ങു​ന്ന മ​ധ്യ​വ​ർ​ത്തി​ക​ളാ​ണ് ഇ​പ്പോ​ൾ ആ​ശ​ങ്ക​യു​ടെ ന​ടു​വി​ലാ​യി​രി​ക്കു​ന്ന​ത്. വ​ര​വും ചെ​ല​വും ഒ​രേ​പോ​ലെ ത​ട​സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഇ​വ​ർ. ‌‌

അ​വ​ശ്യ വ​സ്തു​ക്ക​ൾ​ക്ക് ക്ഷാ​മം ഉ​ണ്ടാ​കു​മോ​യെ​ന്ന് ആ​ശ​ങ്ക ‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്ക് ക്ഷാ​മം ഉ​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക പ​ര​ക്കെ​യു​ണ്ട്. അ​ടു​ത്ത​യാ​ഴ്ച സൗ​ജ​ന്യ റേ​ഷ​നും കി​റ്റും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വ​രു​ന്ന ര​ണ്ടാ​ഴ്ച​ത്തേ​ക്കു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ൾ ക​ട​ക​ളി​ലൂ​ടെ ല​ഭി​ക്കാ​ൻ ത​ട​സ​മു​ണ്ടാ​കു​മോ​യെ​ന്ന​താ​ണ് സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ​ങ്ക.
പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും വ​ര​വി​ലു​ണ്ടാ​യ കു​റ​വാ​ണ് പ്ര​ധാ​ന കാ​ര​ണം. പ​ച്ച​ക്ക​റി​ക​ൾ വ​രു​ന്നു​ണ്ടെ​ങ്കി​ലും വി​ല​യി​ൽ സാ​ര​മാ​യ വ്യ​ത്യാ​സ​മു​ണ്ട്. പ​ല​ച​ര​ക്ക്, സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ൾ പ​ല​യി​ട​ത്തും ല​ഭി​ക്കു​ന്നി​ല്ല. വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര ത​ട​സ​പ്പെ​ട്ട​താ​ണ് കാ​ര​ണം. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ പ​ല മ​രു​ന്നു​ക​ളു​ടെ​യും സ്റ്റോ​ക്ക് തീ​ർ​ന്നു. മൊ​ത്ത വ്യാ​പാ​രി​ക​ൾ​ക്കു​ള്ള മ​രു​ന്നും വാ​ഹ​ന​ത​ട​സം കാ​ര​ണം യ​ഥേ​ഷ്ടം എ​ത്തു​ന്നി​ല്ല. വി​ദേ​ശ​ത്തു​നി​ന്നു​ള്ള​ത​ട​ക്ക​മു​ള്ള പ​ല മ​രു​ന്നു​ക​ളു​ടെ​യും വ​ര​വ് നി​ല​ച്ചു. ‌

‌മൊ​ബൈ​ൽ റീ​ചാ​ർ​ജിം​ഗ് ‌

മൊ​ബൈ​ൽ റീ​ചാ​ർ​ജിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ട​ക​ൾ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. മൊ​ബൈ​ൽ, ഡി​ഷ് ടി​വി റീ ​ചാ​ർ​ജിം​ഗു​ക​ളാ​ണ് ഇ​തോ​ടെ ത​ട​സ​പ്പെ​ട്ട​ത്. ഓ​ണ്‍​ലൈ​നി​ലൂ​ടെ ഇ​വ ചാ​ർ​ജ് ചെ​യ്യാ​മെ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​ർ​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​വ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ത്ര വ​ശ​മ​ല്ല. ‌

‌പ്ലം​ബിം​ഗ് സ്ഥാ​പ​ന​ങ്ങ​ളും ജോ​ലി​ക്കാ​രു​മി​ല്ല ‌

വ​ര​ൾ​ച്ച​യു​ടെ കാ​ല​യ​ള​വി​ൽ പ്ലം​ബിം​ഗ് സം​ബ​ന്ധ​മാ​യ ജോ​ലി​ക​ൾ മു​ട​ങ്ങി​യ​ത് പ​ല​യി​ട​ത്തും കു​ടി​വെ​ള്ളം മു​ട്ടി​ച്ചു. മോ​ട്ടോ​റു​ക​ൾ, പൈ​പ്പു​ക​ൾ ഇ​വ​യു​ടെ ത​ക​രാ​റ് പ​രി​ഹ​രി​ക്കാ​ൻ ജീ​വ​ന​ക്കാ​രെ കി​ട്ടാ​നി​ല്ല. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ട​ക​ൾ തു​റ​ക്കാ​ത്ത​തു കാ​ര​ണം ജീ​വ​ന​ക്കാ​ർ ജോ​ലി​ക്ക് പു​റ​ത്തി​റ​ങ്ങു​ന്ന​തേ​യി​ല്ല. കി​ണ​റു​ക​ളി​ൽ ജ​ല​നി​ര​പ്പി​ലു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ത്തി​ന് അ​നു​സ​രി​ച്ച് മോ​ട്ടോ​റു​ക​ൾ ഘ​ടി​പ്പി​ച്ചു​വ​ന്ന​വ​രു​ണ്ട്. ഇ​വ​രൊ​ക്കെ വെ​ള്ള​ത്തി​നു ത​ന്നെ ബു​ദ്ധി​മു​ട്ടു​ന്നു.‌

‌റ​ബ​റി​നു വി​പ​ണ​ന മേ​ഖ​ല ഇ​ല്ല ‌

റ​ബ​ർ ഉ​ൾ​പ്പെ​ടെ വി​പ​ണ​ന മേ​ഖ​ല നി​ല​ച്ചു. ചെ​റി​യ തോ​തി​ൽ ടാ​പ്പിം​ഗ് ന​ട​ത്തി ജീ​വി​തം ന​യി​ച്ചു​വ​ന്ന​വ​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. സ്വ​ന്ത​മാ​യ ടാ​പ്പ് ചെ​യ്തെ​ടു​ക്കു​ന്ന റ​ബ​ർ മ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ഷീ​റ്റും ഒ​ട്ടു​പാ​ലു​മൊ​ക്കെ വി​ല്പ​ന ന​ട​ത്തി ചെ​ല​വു ന​ട​ത്തി​വ​ന്ന​വ​രാ​ണ്. ഇ​ന്നി​പ്പോ​ൾ ഇ​വ​ർ​ക്ക് ഇ​തു വി​റ്റ​ഴി​ക്കാ​നാ​കു​ന്നി​ല്ല.
റ​ബ​ർ ഉ​ത്തേ​ജ​ക പാ​ക്കേ​ജു​ക​ൾ ആ​റു​മാ​സ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യു​ടെ വി​ല്പ​ന​യ്ക്ക് പ്ര​തി​സ​ന്ധി നേ​രി​ട്ട​പ്പോ​ൾ കൃ​ഷി​വ​കു​പ്പും ഹോ​ർ​ട്ടി​കോ​ർ​പും ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​ത് ആ​ശ്വാ​സ​വു​മാ​യി. ‌

‌ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് വ​സ്ത്ര​ം ലഭ്യമല്ല

ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ വ​സ്ത്ര​ങ്ങ​ള​ട​ക്കം വി​റ്റു​വ​ന്നി​രു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. വ​സ്ത്ര​ശാ​ല​ക​ളി​ലാ​ണ് ഇ​ത്ത​രം തു​ണി​ക​ൾ ഏ​റെ​യും വി​റ്റി​രു​ന്ന​ത്. മെ​ഡി​ക്ക​ൽ​സ്റ്റോ​റു​ക​ളോ​ട​നു​ബ​ന്ധി​ച്ച് ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം. ‌

‌ദി​വ​സ​ക്കൂ​ലി​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ൽ ‌

ദി​വ​സ​ക്കൂ​ലി വാ​ങ്ങി ജോ​ലി​യെ​ടു​ത്തു​വ​ന്നി​രു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഒ​രാ​ഴ്ച​യാ​യി വ​രു​മാ​നം നി​ല​ച്ചു. ജി​ല്ല​യി​ൽ അ​തി​നു ര​ണ്ടാ​ഴ്ച മു​ന്പേ ഏ​താ​ണ്ടു ജോ​ലി ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ, സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ, വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ക്കു നി​ന്ന​വ​ർ, തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​രൊ​ക്കെ ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. യാ​തൊ​രു​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കാ​ത്ത ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ ഏ​റെ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ‌

‌സാങ്കേതിക പ്രശ്നങ്ങൾക്കും പരിഹാരമില്ല ‌

കൊ​റോ​ണ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ശ്യ സ​ർ​വീ​സു​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ക​ളേ​റെ​യാ​ണ്. സാ​ങ്കേ​തി​ക​മാ​യ സം​വി​ധാ​ന​ങ്ങ​ൾ​ക്കു ത​ക​രാ​റു​ണ്ടാ​യാ​ൽ പ​രി​ഹ​രി​ക്കാ​ൻ മാ​ർ​ഗ​ങ്ങ​ളി​ല്ല. കം​പ്യൂ​ട്ട​ർ സ്പെ​യ​ർ പാ​ർ​ട്സു​ക​ളി​ല്ല. റി​പ്പ​യ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തു​മി​ല്ല. നെ​റ്റ് വ​ർ​ക്കു​ക​ളു​ണ്ടാ​കു​ന്ന ത​ക​രാ​റു​ക​ളും പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്നി​ല്ല. വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ റീ​ട്രേ​ഡിം​ഗ്, പ​ഞ്ച​ർ ഒ​ട്ടി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ളി​ല്ല. ‌