അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മു​ന്‍​ക​രു​ത​ലു​ക​ളു​മാ​യി വ​കു​പ്പു​ക​ള്‍
Sunday, March 29, 2020 10:01 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ്-19 നോടു ബ​ന്ധ​പ്പെ​ട്ട് ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും ഒ​രു​ക്കി വി​വി​ധ വ​കു​പ്പു​ക​ള്‍. ത​ദേ​ശ​സ്വ​യം​ഭ​ര​ണം, ആ​രോ​ഗ്യം, റ​വ​ന്യു, തൊ​ഴി​ല്‍ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു വേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളെ പാ​ര്‍​പ്പി​ക്കാ​ന്‍ ആ​റു താ​ലൂ​ക്കു​ക​ളി​ലും നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​വ​രും ഭി​ക്ഷാ​ട​ക​രു​മാ​യ ആ​ളു​ക​ളേ​യും പ്ര​ത്യേ​കം സം​ര​ക്ഷി​ക്കും.തി​രു​വ​ല്ല താ​ലൂ​ക്കി​ലെ ഡ​യ​റ്റ് യു​പി​എ​സ്, കാ​വും​ഭാ​ഗം ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ള്‍, കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ പ​ത്ത​നം​തി​ട്ട തൈ​ക്കാ​വ് ഗ​വ​ണ്ഡ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, കു​മ്പ​ഴ മൗ​ണ്ട്ബ​ഥ​നി, കോ​ന്നി​യി​ല്‍ കോ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച് ​എ​സ്എ​സ്, റാ​ന്നി​യി​ല്‍ എം​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, മ​ല്ല​പ്പ​ള്ളി​യി​ല്‍ കീ​ഴ്‌വായ്പൂ​ര് എ​ല്‍​പി, യു​പി എ​ച്ച്എ​സ്എ​സ്, അ​ടൂ​ര്‍ താ​ലൂ​ക്കി​ല്‍ പ​ന്ത​ളം മ​ങ്ങാ​രം ഗ​വ​ണ്‍​മെ​ന്‍റ് യു​പി​എ​സ് എ​ന്നി​വ​യാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
തി​രു​വ​ല്ല​യി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പാ​ര്‍​പ്പി​ക്കാ​നാ​യി തി​രു​വ​ല്ല​യി​ലെ ഡ​യ​റ്റ് യു​പി​എ​സാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ അ​ഞ്ച് പേ​രാ​ണ് മൂ​ന്നു മു​റി​ക​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്ന​വ​രെ പാ​ര്‍​പ്പി​ക്കാ​നാ​യി തി​രു​വ​ല്ല കാ​വും​ഭാ​ഗം ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ​കൂ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഇ​വി​ടെ അ​ഞ്ചു​പേ​രാ​ണു​ള്ള​ത്. ഇ​വ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണം, വെ​ള്ളം, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​ന​ങ്ങ​ളും മ​രു​ന്നും മ​റ്റും ആ​രോ​ഗ്യ​വി​ഭാ​ഗ​വും ഒ​രു​ക്കി ന​ല്‍​കും. ഓ​രോ താ​ലൂ​ക്കു​ക​ളി​ലേ​യും അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​മാ​രാ​ണ് ഇ​തി​ന്‍റെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍.ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ അ​വ​ര്‍ എ​വി​ടെ​യാ​ണോ താ​മ​സി​ച്ചു​വ​രു​ന്ന​ത് അ​വി​ടെ ത​ന്നെ തു​ട​രേ​ണ്ട​താ​ണ്. സ്‌​പോ​ണ്‍​സ​ര്‍ ഉ​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​ക്ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍ വ​ഹി​ക്ക​ണ​മെ​ന്നും ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശി​ച്ചു.