ത​പാ​ല്‍ വ​കു​പ്പി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫീ​സ്
Saturday, March 28, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: ത​പാ​ല്‍ വ​കു​പ്പി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫീ​സ് സം​വി​ധാ​ന​മാ​യ പോ​സ്റ്റ് ഓ​ഫീ​സ് ഓ​ണ്‍ വീ​ല്‍​സ് ഇ​ന്ന​ലെ മു​ത​ല്‍ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ എ​ത്തി​ത്തു​ട​ങ്ങി. സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ പ​ണം നി​ക്ഷേ​പി​ക്ക​ല്‍, പി​ന്‍​വ​ലി​ക്ക​ല്‍, ത​പാ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ്രീ​മി​യം പേമെ​ന്‍റ് ര​ജി​സ്ട്രേ​ഡ് പോ​സ്റ്റ്, സ്പീ​ഡ് പോ​സ്റ്റ്, ഇ​ല​ക്ട്രോ​ണി​ക് മ​ണി ഓ​ര്‍​ഡ​ര്‍ എ​ന്നീ സേ​വ​ന​ങ്ങ​ള്‍ പോ​സ്റ്റ് ഓ​ഫീ​സ് ഓ​ണ്‍ വീ​ല്‍​സ് വഴി ല​ഭ്യ​മാ​ണ്.

കോ​വി​ഡ് 19 ന്‍റെ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സു​ക​ളും മു​ഖ്യ ത​പാ​ല്‍ ഓ​ഫീ​സു​ക​ളും ഒ​ഴി​കെ​യു​ള്ള പോ​സ്റ്റ് ഓ​ഫീ​സു​ക​ള്‍ അ​ട​ഞ്ഞു കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ സ​ഞ്ച​രി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.

ഇ​ന്ന​ലെ മ​ല്ല​ശേ​രി, കോ​ന്നി, പ​യ്യ​നാ​മ​ണ്‍, ത​ണ്ണി​ത്തോ​ട്, ചി​റ്റാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി.
30ന് ​രാ​വി​ലെ 10.15ന് ​ഓ​മ​ല്ലൂ​ര്‍, 10.55ന് ​കൈ​പ്പ​ട്ടൂ​ര്‍, 11.40ന് ​ന​രി​യാ​പു​രം, ഉ​ച്ച​യ്ക്ക് 12.20ന് ​തു​മ്പ​മ​ണ്‍, ഒ​ന്നി​ന് പ​ന്ത​ളം, 2.15ന് ​കു​ള​ന​ട, 31ന് ​രാ​വി​ലെ 10.15ന് ​മൈ​ല​പ്ര ടൗ​ണ്‍, 11.15ന് ​റാ​ന്നി, 11.55ന് ​റാ​ന്നി പ​ഴ​വ​ങ്ങാ​ടി, ഉ​ച്ച​യ്ക്ക് 12.40ന് ​റാ​ന്നി അ​ങ്ങാ​ടി, 2.10ന് ​റാ​ന്നി പെ​രു​നാ​ട്, മൂ​ന്നി​ന് വ​ട​ശേ​രി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തും.