സമൂഹ അ​ടു​ക്ക​ള​യി​ല്‍നി​ന്നു ഭ​ക്ഷ​ണ​ത്തി​ന് 20 രൂ​പ
Saturday, March 28, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ടു​ക്ക​ള​ക​ള്‍ ഇ​ന്നോ​ടെ പൂ​ര്‍​ണ​സ​ജ്ജ​മാ​കും.പ​ഞ്ചാ​യ​ത്തി​ലെ നി​ര്‍​ധ​ന​ര്‍, അ​ഗ​തി കു​ടും​ബ​ങ്ങ​ള്‍, കി​ട​പ്പു രോ​ഗി​ക​ള്‍, ഭി​ക്ഷാ​ട​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കു മാ​ത്ര​മാ​ണ് സ​മൂ​ഹ അ​ടു​ക്ക​ള​യി​ല്‍ നി​ന്നും ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ക. സൗ​ജ​ന്യ​ഭ​ക്ഷ​ണ​ത്തി​ന് അ​ര്‍​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​മാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. മ​റ്റു​ള്ള​വ​ര്‍​ക്ക് 20 രൂ​പ നി​ര​ക്കി​ലാ​യി​രി​ക്കും ഉ​ച്ച​യൂ​ണ് ന​ല്‍​കു​ക. വീ​ടു​ക​ളി​ല്‍ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ വോ​ള​ണ്ടി​യ​ര്‍ ടീം ​രൂ​പീ​ക​രി​ക്കും. വോ​ള​ണ്ടി​യ​ര്‍ ടീം ​വീ​ടു​ക​ളി​ല്‍ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​ന് അ​ഞ്ചു രൂ​പ ചാ​ര്‍​ജ് ന​ല്‍​ക​ണം. ഇ​ത്ത​ര​ത്തി​ല്‍ ഭ​ക്ഷ​ണ വേ​ണ്ട​വ​ര്‍ മു​ന്‍​കൂ​ട്ടി അ​റി​യി​ക്കു​ക​യും വേ​ണം.

സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ല്‍ നി​ന്നും എ​ല്ലാ​വ​ര്‍​ക്കും ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്ന തെ​റ്റി​ധാ​ര​ണ​യി​ല്‍ നി​ര​വ​ധി​പേ​ര്‍ സ​മീ​പി​ക്കു​ന്നു​ണ്ടെ​ന്ന് ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ര്‍ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് നി​ര്‍​ദേ​ശി​ച്ചു. ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ​യും ആ​വ​ശ്യ​മ​നു​സ​രി​ച്ച് ഒ​ന്നോ അ​തി​ല്‍ അ​ധി​ക​മോ സാ​മൂ​ഹി​ക അ​ടു​ക്ക​ള തു​ട​ങ്ങാം. സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ല്‍ പാ​ച​ക​ത്തി​ന് ഗ്യാ​സ് സി​ലി​ണ്ട​ര്‍ വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന്മേ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.