മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ടെ​ലി മെ​ഡി​സി​ന്‍ സൗ​ക​ര്യ​വും മ​രു​ന്ന് വി​ത​ര​ണ​വും
Saturday, March 28, 2020 10:59 PM IST
കോ​ഴ​ഞ്ചേ​രി: ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ സൗ​ജ​ന്യ ടെ​ലി പ​രി​ശോ​ധ​നാ സേ​വ​നം ആ​രം​ഭി​ച്ചു.​വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ ടെ​ലി പ​രി​ശോ​ധ​നാ സം​വി​ധാ​നം ഇ​തി​ലൂ​ടെ ല​ഭ്യ​മാ​ണ്. രോ​ഗി​ക​ള്‍​ക്കും ഡോ​ക്‌ടറി​നും പ​ര​സ്പ​രം കാ​ണു​ന്ന​തി​നും പ്ര​തി​വി​ധി​ക​ള്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യ​വും ടെ​ലി പ​രി​ശോ​ധ​ന​യി​ലൂ​ടെ ല​ഭ്യ​മാ​ണ് .

ഇ​തോ​ടൊ​പ്പം മ​രു​ന്നു​ക​ള്‍ നി​ര്‍​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍​ക്ക് വീ​ടു​ക​ളി​ല്‍ ല​ഭ്യ​മാ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ.​ ചെ​റി​യാ​ന്‍ മാ​ത്യു അ​റി​യി​ച്ചു.​ ജി​ല്ല​യി​ലെ പ​ത്ത് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള​വ​ര്‍​ക്ക് മ​രു​ന്ന് വി​ത​ര​ണ സേ​വ​നം ല​ഭ്യ​മാ​ണ്. നാ​ളെ മു​ത​ല്‍ സൗ​ജ​ന്യ ടെ​ലി മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​നാ സൗ​ക​ര്യ​വും മ​രു​ന്ന് വി​ത​ര​ണ​വും ല​ഭ്യ​മാ​യി​രി​ക്കും.​ടെ​ലി മെ​ഡി​ക്ക​ല്‍ സേ​വ​ന​ത്തി​നു 9562501213 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം