പു​ഷ്പ​ഗി​രി​യി​ൽ ഇ ​ഹെ​ൽ​ത്ത് ആ​രം​ഭി​ച്ചു
Friday, March 27, 2020 10:33 PM IST
തി​രു​വ​ല്ല: കോ​വി​ഡ് 19 പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു രോ​ഗി​ക്ക് പോ​ലും ചി​കി​ത്സ കി​ട്ടാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ഇ ​ഹെ​ൽ​ത്ത് ക്ലി​നി​ക് ആ​രം​ഭി​ച്ചു. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി വൈ​ദ്യ സ​ഹാ​യം ഭ​വ​ന​ങ്ങ​ളി​ലേ​ക്കു എ​ത്തി​ക്കു​വാ​ൻ ഇ​ഹെ​ൽ​ത്ത് മൂ​ലം സാ​ധി​ക്കും.
പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ ​ഹെ​ൽ​ത്തി​ലൂ​ടെ ല​ഭ്യ​മാ​ണ്. രോ​ഗി​ക​ൾ​ക്കും ഡോ​ക്ട​ർ​ക്കും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​യോ, ഫോ​ണ്‍ മു​ഖേ​ന​യോ നേ​രി​ട്ട് ക​ണ്ടു​കൊ​ണ്ടു രോ​ഗ​വി​വ​ര​ങ്ങ​ൾ സം​സാ​രി​ക്കു​ക​യും പ്ര​തി​വി​ധി​ക​ൾ ന​ൽ​കു​ക​യും ചെ​യ്യാം. ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ൾ ആ​ശു​പ​ത്രി എ​ക്സി​ക്യൂ​ട്ടീ​വ് വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ക​യും മ​രു​ന്നു​ക​ൾ ക​ഴി​ക്കേ​ണ്ട വി​ധം നി​ർ​ദ്ദേ​ശി​ച്ചു ന​ൽ​കു​ക​യും ചെ​യ്യും. വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ മു​ന്പും പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ഇ ​ഹെ​ൽ​ത്ത് ക്ലി​നി​ക് അ​ടു​ത്ത ഘ​ട്ട​മാ​ണെ​ന്നും ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് പ​രി​യാ​ര​ത്ത് അ​റി​യി​ച്ചു.