നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ വ​രു​ടെ പ​ട്ടി​ക ചോ​ർ​ന്ന​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കൈ​മാ​റി
Friday, March 27, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ജി​ല്ല​യി​ലെ​ത്തി​യ​വ​രു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള ഒൗ​ദ്യോ​ഗി​ക രേ​ഖ വി​വി​ധ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​ച്ച​തു സം​ബ​ന്ധി​ച്ച പോ​ലീ​സ് സൈ​ബ​ർ​സെ​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്കു കൈ​മാ​റി.ഒൗ​ദ്യോ​ഗി​ക രേ​ഖ’​ട്രാ​വ​ലേ​ഴ്സ് ഡീ​റ്റ​യി​ൽ​സ്’ എ​ന്ന പേ​രി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ൾ​പ്പെ​ടു​ന്ന സോ​ഷ്യ​ൽ മീ​ഡി​യാ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ പു​റ​ത്താ​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത് ഈ ​രേ​ഖ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​റോ​ണ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നും ജി​ല്ല​യി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടേ​യും ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടേ​യും വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് ഒൗ​ദ്യോ​ഗി​ക​മാ​യി അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​വ​രെ സം​ബ​ന്ധി​ച്ച ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള ഈ ​രേ​ഖ ഒ​രു ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഒ​രു ഓ​ഫീ​സ​റു​ടെ ഫോ​ണി​ൽ നി​ന്നു​മാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ വാ​ട്സ്ആ​പ് അ​ക്കൗ​ണ്ടി​ൽ എ​ത്തി​യ​ത്. അ​വി​ടെ നി​ന്നും വി​വി​ധ സോ​ഷ്യ​ൽ​മീ​ഡി​യ ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​ക്കു​ക​യും ചെ​യ്ത​താ​യി പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ സൈ​ബ​ർ​സെ​ൽ ക​ണ്ടെ​ത്തി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ഒൗ​ദ്യോ​ഗി​ക​സ്വ​ഭാ​വ​മു​ള്ള​തി​നാ​ൽ പ്ര​സ്തു​ത രേ​ഖ ആ​രും ഫോ​ർ​വേ​ഡ് ചെ​യ്യ​രു​തെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പോ​ലീ​സ് നി​ർ​ദേശി​ച്ചി​ട്ടു​ണ്ട്.