അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സ​സൗ​ക​ര്യം ‌
Thursday, March 26, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​മ​സി​ക്കു​ന്ന​തി​നും ഭ​ക്ഷ​ണ​ത്തി​നു​മു​ള്ള സൗ​ക​ര്യം ജി​ല്ല​യി​ലെ​ആ​റു താ​ലൂ​ക്കു​ക​ളി​ലാ​യി ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി കെ. ​രാ​ജു പ​റ​ഞ്ഞു. ആ​രും പ​ട്ടി​ണി കി​ട്ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. ബ്രേ​ക്ക് ദ ​ചെ​യി​നി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വ​രും വീ​ടു​ക​ളി​ൽ ത​ന്നെ തു​ട​ര​ണം. അ​നാ​വ​ശ്യ​മാ​യി ആ​രും വാ​ഹ​ന​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങ​രു​ത്.
ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പോ​ലീ​സ് ഇ​ട​പെ​ട​ലി​നെ​തി​രേ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്ക​രു​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ വ്യാ​ജ​മ​ദ്യ ഉ​ത്പാ​ദ​ന, വി​ത​ര​ണം ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ക്സൈ​സ് വ​കു​പ്പി​നോ​ട് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​വാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക​രു​ത്. കൊ​യ്ത്ത് ന​ട​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നും ബു​ദ്ധി​മു​ണ്ടാ​ക​രു​ത്. സൂം ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ ക​ള​ക്ട​റേ​റ്റി​ൽ മ​ന്ത്രി​ക്കൊ​പ്പം ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് എ​ന്നി​വ​രും മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് എം​എ​ൽ​എ​മാ​രാ​യ രാ​ജു എ​ബ്ര​ഹാം, വീ​ണാ ജോ​ർ​ജ്, കെ.​യു. ജ​നീ​ഷ്കു​മാ​ർ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ റോ​സ്ലി​ൻ സ​ന്തോ​ഷ്, അ​ടൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഷൈ​നി ബോ​ബി, ആ​റ​ന്മു​ള, റാ​ന്നി പ​ഴ​വ​ങ്ങാ​ടി, വ​ട​ശേ​രി​ക്ക​ര, പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. ‌