ക​ഞ്ചാ​വ് വി​ല്പ​ന സം​ഘം അ​റ​സ്റ്റി​ൽ ‌
Thursday, March 26, 2020 10:29 PM IST
കു​ന്ന​ന്താ​നം: കു​ന്ന​ന്താ​ന​ത്തും പ​രി​സ​ര​ത്തും ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ വ​ന്ന സം​ഘം അ​റ​സ്റ്റി​ൽ. ആ​ഞ്ഞി​ലി​ത്താ​നം പാ​ല​ക്കു​ഴി ബി​ജു (43), പാ​മ​ല ഐ​ക്കു​ഴി വേ​ലി​ക്ക​ക​ത്ത് രാ​ജേ​ഷ് (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്നും 16 പൊ​തി ക​ഞ്ചാ​വും 3500 രൂ​പ​യും സ്കൂ​ട്ട​റും ക​ണ്ടെ​ടു​ത്തു.
കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​റ്റി. സ​ഞ്ജ​യ്ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ ബി.​എ​സ്. ആ​ദ​ർ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​സ്‌​സി​പി​ഒ പി.​എ​ച്ച്. അ​ൻ​സിം, സി​പി​ഒ​മാ​രാ​യ എ.​എ​സ്. സു​രേ​ഷ്, അ​രു​ൺ കു​മാ​ർ, കെ.​എ​ച്ച്. ഷാ​ന​വാ​സ് എ​ന്നി​വ​രു​ടെ പോ​ലീ​സ് സം​ഘ​മാ​ണ് ആ​ഞ്ഞി​ലി​ത്താ​ന​ത്ത് നി​ന്നും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ‌