‌ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ൽ സേ​വ​ന​വു​മാ​യി ഡി​വൈ​എ​ഫ്ഐ ‌
Thursday, March 26, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് -19 പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ ലോ​ക്ക​ഡൗ​ൺ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ൽ നി​ര​വ​ധി സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഡി​വൈ​എ​ഫ്ഐ ഏ​റ്റെ​ടു​ത്തു. ക​ട​മ്പ​നാ​ട്, ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര, ഏ​നാ​ത്ത്, ഏ​നാ​ദി​മം​ഗ​ലം, ഇ​ട​ത്ത​റ, ആ​റാ​ട്ടു​പു​ഴ, ച​ക്കു​ള​ത്തു​കാ​വ്, പ​രു​മ​ല, മാ​ന്നാ​ർ, ഇ​ടി​ഞ്ഞി​ല്ലം, പാ​യി​പ്പാ​ട്, നെ​ടു​ങ്ങാ​ട​പ്പ​ള്ളി, റാ​ന്നി - പ്ലാ​ച്ചേ​രി, പ​ന്ത​ളം​ഐ​രാ​ണി​ക്കു​ഴി, മാ​ന്തു​ക എ​ന്നീ 15 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ആ​രോ​ഗ്യ വ​കു​പ്പ്, റ​വ​ന്യു, പോ​ലീ​സ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ വ​കു​പ്പ് എ​ന്നീ വ​കു​പ്പ്ക​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ൽ മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ, മൂ​ന്നു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ, രാ​ത്രി എ​ട്ടു മു​ത​ൽ രാ​വി​ലെ എ​ട്ടു വ​രെ​യാ​ണ് മൂ​ന്ന് ഷി​ഫ്റ്റു​ക​ൾ. ഒ​രോ ഷി​ഫ്റ്റി​ലേ​ക്കും ര​ണ്ട് വീ​തം വോ​ള​ണ്ടി​യ​ർ​മാ​രെ ഡി​വൈ​എ​ഫ്ഐ ന​ൽ​കു​ന്നു. പ്ര​തി​ദി​നം ഒ​രു കേ​ന്ദ്ര​ത്തി​ൽ ആ​റ് വോ​ള​ണ്ടി​യ​ർ​മാ​ർ സേ​വ​നം ന​ൽ​കു​ന്നു. 90 വോ​ള​ണ്ടി​യ​ർ മാ​രാ​ണ് ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ൽ സേ​വ​നം ന​ട​ത്തു​ന്ന​ത്. ജീ​വ​ന​ക്കാ​ർ​ക്ക് മൂ​ന്ന് നേ​ര​വും ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം എ​ന്നി​വ ഡി​വൈ​എ​ഫ്ഐ ന​ൽ​കു​ന്നു. ‌