വ്യാ​ജ​മ​ദ്യം ത​ട​യും; ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കും ‌
Thursday, March 26, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ എ​ല്ലാ മ​ദ്യ​ശാ​ല​ക​ളും താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും വ്യാ​പ​ക​മാ​കാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശി​ച്ചു. വ്യാ​ജ ല​ഹ​രി​പ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം, സം​ഭ​ര​ണം, വി​ത​ര​ണം എ​ന്നി​വ ക​ര്‍​ശ​ന​മാ​യി നേ​രി​ടു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. വ്യാ​ജ​മ​ദ്യം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പ​ത്ത​നം​തി​ട്ട എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ല്‍ അ​റി​യി​ക്ക​ണം. മ​ദ്യം ല​ഭ്യ​മ​ല്ലാ​തെ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​വ​രെ അ​താ​ത് പ്ര​ദേ​ശ​ത്തെ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​ണം. കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​രെ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യോ​ട് ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ക്‌​സൈ​സ് ഡി ​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​ണം. ഇ​തി​നാ​യി അ​താ​ത് പ്ര​ദേ​ശ​ത്തെ എ​ക്‌​സൈ​സ് ഓ​ഫീ​സു​ക​ളു​ടെ സ​ഹാ​യം തേ​ടാം. മ​ദ്യം-​മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ താ​ഴെ പ​റ​യു​ന്ന ന​മ്പ​രു​ക​ളി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ എ​ന്‍.​കെ. മോ​ഹ​ന്‍​കു​മാ​ര്‍ അ​റി​യി​ച്ചു. എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സ് പ​ത്ത​നം​തി​ട്ട - 0468 2222873 ടോ​ള്‍​ഫ്രീ ന​മ്പ​ര്‍ - 155358. ‌