പ​ച്ച​ക്ക​റി​ക​ൾ​ക്ക് വി​ല​ക്ക​യ​റ്റം: 13 ക​ട​ക​ൾ​ക്കെ​തി​രെ കേ​സ്
Wednesday, March 25, 2020 10:16 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ണ്‍, നി​രോ​ധ​നാ​ജ്ഞ കാ​ല​ത്ത് സ​വാ​ള ഉ​ൾ​പ്പ​ടെ​യു​ള്ള പ​ച്ച​ക്ക​റി​ക​ൾ​ക്കും കു​പ്പി​വെ​ള്ള​ത്തി​നും മ​റ്റും അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ താ​ലൂ​ക്കു​ക​ളി​ൽ 56 പ​ച്ച​ക്ക​റി​ക്ക​ട​ക​ളി​ലും 31 പ​ല​ച​ര​ക്കു​ക​ട​ക​ളി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വി​ല​വി​വ​രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​തി​നും പ​ർ​ച്ചേ​സ് ബി​ല്ല് സൂ​ക്ഷി​ക്കാ​ത്ത​തി​നും 12 പ​ച്ച​ക്ക​റി​ക്ക​ട​ക​ൾ​ക്കെ​തി​രെ​യും ഒ​രു പ​ല​ച​ര​ക്ക് ക​ട​യ്ക്കെ​തി​രേ​യും കേ​സെ​ടു​ത്തു.
ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണു പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. ഓ​മ​ല്ലൂ​ർ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 10 പ​ച്ച​ക്ക​റി ക​ട​ക​ളി​ലാ​ണു പ​രി​ശോ​ധ​ന ന​ട​ന്ന​ത്. നാ​ലു​കേ​സും ഇ​വി​ടെ എ​ടു​ത്തി​ട്ടു​ണ്ട്.
വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത വ്യാ​പാ​രി​ക​ളാ​ണ് ഇ​തി​ൽ കൂ​ടു​ത​ലും. സ​വാ​ള​യ്ക്ക് 35 - 40 രൂ​പ​വ​രെ ശ​രാ​ശ​രി വി​ല​യു​ണ്ട്. എ​ല്ലാ ക​ട​ക​ളി​ലും പ​ർ​ച്ചേ​സ് ബി​ല്ലു​ക​ൾ സൂ​ക്ഷി​ക്ക​ണ​മെ​ന്നും പ​രി​ശോ​ധ​ന​യ്ക്കു ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. വി​ല​വി​വ​ര പ​ട്ടി​ക വ്യ​ക്ത​മാ​യി വാ​യി​ക്കാ​വു​ന്ന രീ​തി​യി​ൽ, എ​ല്ലാ​വ​ർ​ക്കും കാ​ണാ​വു​ന്ന സ്ഥ​ല​ത്തു​ത​ന്നെ ക​ട​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.
50 രൂ​പ​യ്ക്ക് സ​വാ​ള വി​ൽ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ടാ​യി. ത​മി​ഴ്നാ​ട്ടി​ൽ പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല വ​ർ​ധി​ച്ച​തി​നാ​ൽ ത​ങ്ങ​ൾ​ക്ക് കൂ​ടി​യ വി​ല​യ്ക്കാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വി​പ​ണി​യി​ൽ 40 ശ​ത​മാ​നം വ​രെ പ​ച്ച​ക്ക​റി വി​ല വ​ർ​ധി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ​ക്ഷം.
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി​യി​ലെ ചി​ല വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 70 രൂ​പ​യ്ക്ക് വി​റ്റ ചെ​റി​യ​ഉ​ള്ളി ഇ​ന്ന​ലെ 120 രൂ​പ​യ്ക്കാ​ണ് ചി​ല വ്യാ​പാ​രി​ക​ൾ വി​റ്റ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല വ​ർ​ധ​ന​യാ​ണ് വി​ല​കൂ​ട്ടാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ആ​വ​ശ്യ​സ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കാ​ൻ മ​ല്ല​പ്പ​ള്ളി​യി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ളി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.
പെ​ട്രോ​ൾ​പ​ന്പു​ക​ൾ, മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക് ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, ബാ​ങ്കു​ക​ൾ, മീ​ൻ ക​ട​ക​ൾ എ​ന്നി​വ മ​ല്ല​പ്പ​ള്ളി​യി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു.