80 വാ​ഹ​ന​ങ്ങ​ളി​ലാ​യി അ​നൗ​ണ്‍​സ്മെ​ന്‍റ്
Wednesday, March 25, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ ത​ട​യു​ന്ന​തി​നു പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കു നി​ർ​ദേ​ശ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ലൈ​റ്റ് ആ​ൻ​ഡ്് സൗ​ണ്ട്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള(​എ​ൽ​എ​സ്ഡ​ബ്ല്യൂ​എ​കെ) ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ അ​നൗ​ണ്‍​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി.
അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ 80 അ​നൗ​ണ്‍​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളി​ലൂ​ടെ കേ​ൾ​പ്പി​ക്കു​ന്ന​തി​നു​ള്ള സി​ഡി ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ​ക്താ​വ് എ.​വി.​ജോ​സി​ന് കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹി​ന്‍റെ​യും കൊ​റോ​ണ​യെ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് അ​നൗ​ണ്‍​സ്മെ​ന്‍റി​ലു​ള്ള​ത്. ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ വീ​തം അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തും. ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ, എ​ൻ​എ​ച്ച്എം ഡി​പി​എം ഡോ.​എ​ബി സു​ഷ​ൻ, എ​ൽ​എ​സ്ഡ​ബ്ല്യു​എ​കെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ഫി​ലി​പ്പ്, ജി​ല്ലാ സെ​ക്ര​ട്ട​റി ബി.​പ്രേം​ജി​ത്ത്, ജി​ല്ലാ ട്ര​ഷ​റ​ർ ഇ.​ജെ. ജോ​ബ് എ​ന്നി​വ​ർ ഫ്ളാ​ഗ് ഓ​ഫി​ന് നേ​തൃ​ത്വം ന​ൽ​കി.