അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​റു താ​ലൂ​ക്കു​ക​ളി​ലുംക്യാ​ന്പു​ക​ൾ
Wednesday, March 25, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​മ​സി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ ആ​റു താ​ലൂ​ക്കു​ക​ളി​ലും ക്യാ​ന്പു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ക്യാ​ന്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. അ​വ​ർ​ക്കാ​യു​ള്ള ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ​വ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു​ക്കും. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ൽ സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത​വ​ർ, കൊ​റോ​ണ ഭ​യ​ത്തേ​തു​ട​ർ​ന്ന് താ​മ​സി​ച്ചി​രു​ന്ന വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ, നാ​ട്ടി​ൽ പോ​കു​വാ​ൻ മാ​ർ​ഗ​മി​ല്ല​ത്ത​വ​ർ എ​ന്നി​വ​ർ​ക്കാ​യാ​ണ് ക്യാ​ന്പ് ഒ​രു​ക്കു​ക​യെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.