കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ തു​റ​ക്ക​ണം: രാ​ജു ഏ​ബ്ര​ഹാം
Wednesday, March 25, 2020 10:12 PM IST
റാ​ന്നി: കോ​വി​ഡ് 19 ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജി​ല്ല​യി​ലെ ഓ​രോ താ​ലൂ​ക്കു​ക​ളി​ലും ര​ണ്ടോ മൂ​ന്നോ ക്യാ​ന്പ് സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തൊ​ഴി​ൽ മ​ന്ത്രി ടി. ​പി. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കേ​ന്ദ്രീ​കൃ​ത ക്യാ​ന്പും ക​മ്യൂ​ണി​റ്റി കി​റ്റും ന​ൽ​കു​മെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ഇ​ത്ത​ര​ത്തി​ൽ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ട​ത്.