നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ സ​ന്ദ​ർ​ശി​ക്ക​രു​തെ​ന്ന പോ​സ്റ്റ​ർ വീ​ടി​ന് മു​ന്പി​ൽ സ്ഥാ​പി​ക്കും: ജി​ല്ലാ ക​ള​ക്ട​ർ
Wednesday, March 25, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ താ​ത്കാ​ലി​ക​മാ​യി സ​ന്ദ​ർ​ശി​ക്ക​രു​തെ​ന്ന പോ​സ്റ്റ​ർ ഇ​വ​രു​ടെ വീ​ടി​ന് മു​ന്പി​ൽ സ്ഥാ​പി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് അ​റി​യി​ച്ചു.
രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് പ്ര​തി​രോ​ധ​മാ​ർ​ഗ​മെ​ന്ന രീ​തി​യി​ലാ​ണു വീ​ടു​ക​ളി​ൽ പോ​സ്റ്റ​ർ സ്ഥാ​പി​ക്കു​ക.വ്യ​ക്തി​യു​ടെ പേ​ര്, മേ​ൽ​വി​ലാ​സം, ഏ​തു ദി​വ​സം മു​ത​ൽ ഏ​തു ദി​വ​സം വ​രെ​യാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ എ​ണ്ണം, കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന് എ​ന്തൊ​ക്കെ ചെ​യ്യാം, ചെ​യ്യ​രു​ത് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണു പോ​സ്റ്റ​റി​ൽ ഉ​ണ്ടാ​കു​ക. കൂ​ടാ​തെ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്ന കാ​ല​യ​ള​വു​വ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ സ​മ്മ​ത​മാ​ണെ​ന്ന സ​ത്യ​വാ​ങ്മൂ​ലം ഇ​വ​രി​ൽ​നി​ന്ന് ഒ​പ്പി​ട്ടു വാ​ങ്ങും. ഇതിനു സമ്മതമല്ലെങ്കിൽ എമിഗ്രേഷൻ തടസം ഉൾപ്പെടെയുണ്ടാകും.
സ​ത്യ​വാ​ങ്മൂ​ലം തെ​റ്റി​ച്ചാ​ൽ ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പോ​സ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് വ്യ​ക്തി​ക​ളേ​യോ, കു​ടും​ബ​ത്തേ​യോ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.