അ​ത്യാ​വ​ശ്യ​മു​ണ്ട് സാ​റേ, ബ​ന്ധു വീ​ടു​വ​രെ ഒ​ന്ന് പോ​ക​ണം...
Wednesday, March 25, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക് ഡൗ​ണും തു​ട​ർ​ന്ന് ജി​ല്ല​യി​ൽ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ​യും നി​ല​നി​ൽ​ക്കെ വി​ല​ക്കു​ക​ൾ ലം​ഘി​ച്ച് യാ​ത്ര ചെ​യ്യാ​ൻ ഇ​ന്ന​ലെ ജി​ല്ല​യി​ലെ നി​ര​ത്തു​ക​ളി​ലൂ​ടെ എ​ത്തി​യ​വ​ർ​ക്ക് പ​റ​യാ​ൻ ഒ​ട്ട​ന​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ ത​ന്നെ ഒ​രു ഘ​ട്ട​ത്തി​ൽ പ​ത്ത​നം​തി​ട്ട ടൗ​ണി​ൽ പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി. രാ​വി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ വ​ര​വ് നി​രീ​ക്ഷി​ച്ച ഒ​ന്പ​തോ​ടെ​യാ​ണ് വാ​ഹ​നം ത​ട​യാ​ൻ തു​ട​ങ്ങി​യ​ത്.
ചൊ​വ്വാ​ഴ്ച​ത്തെ പോ​ലെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി വി​ദൂ​ര​ങ്ങ​ളി​ൽ നി​ന്നു​പോ​ലും പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​യ​വ​രു​ൾ​പ്പെ​ടെ​യു​ണ്ടാ​യി​രു​ന്നു.ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളും മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ​വ​രെ​യു​മൊ​ക്കെ തി​രി​ച്ച​റി​ഞ്ഞ് പോ​ലീ​സ് പ​റ​ഞ്ഞു​വി​ട്ടു. എ​ന്നാ​ൽ പോ​ലീ​സി​നു മു​ന്പി​ൽ പ​ത​റു​ന്ന​വ​രെ തി​രി​ച്ച​റി​യാ​ൻ എ​ളു​പ്പ​മാ​യി. ചി​ല​ർ സ​ത്യ​വാ​ങ്മൂ​ല​വു​മാ​യാ​ണ് എ​ത്തി​യ​ത്. ഇ​വ​രി​ൽ ചി​ല​രു​ടെ യാ​ത്ര ജി​ല്ല വി​ട്ടു​ത​ന്നെ​യാ​യി​രു​ന്നു. ബ​ന്ധു​വീ​ടു​ക​ളി​ൽ പോ​ക​ണ​മെ​ന്നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മാ​ണെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞ​വ​ർ ഏ​റെ. സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.
നി​രോ​ധ​നം നി​ല​നി​ൽ​ക്കെ വീ​ട്ടി​ലെ ആ​വ​ശ്യ​ത്തി​നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ കു​ടും​ബ​സ​മേ​തം എ​ത്തി​യ​വ​രെ​യും കാ​ണാ​നു​ണ്ടാ​യി​രു​ന്നു. സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ കൂ​ടു​ത​ൽ പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന നി​ല​നി​ൽ​ക്കേ നാ​ലും അ​ഞ്ചും യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി​യ​വ​രു​മു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യ​ല്ലാ​തെ നി​ർ​വാ​ഹ​മു​ണ്ടാ​യി​രു​ന്നി​ല്ല.
ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ​യും ഓ​ട്ടോ​റി​ക്ഷ​യു​ടെ​യും ശ​ല്യ​മാ​ണ് സ​ഹി​ക്കാ​ൻ ക​ഴി​യാ​താ​യ​തെ​ന്ന് പോ​ലീ​സു​കാ​ർ.
യു​വാ​ക്ക​ൾ ഏ​റെ​യും യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ ഇ​റ​ങ്ങി​യ​വ​രാ​ണ്. പ​ല​രും ബാ​ങ്കി​ൽ പോ​ക​ണ​മെ​ന്നും അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ അ​പേ​ക്ഷ അ​യ​യ്ക്കാ​നാ​ണെ​ന്നു​മൊ​ക്കെ​പ​റ​ഞ്ഞു.
വി​ശ്വ​സി​ക്കാ​നാ​കാ​ത്ത കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി​യ​വ​രെ താ​ക്കീ​ത് ന​ൽ​കി വി​ട്ടു.