ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Tuesday, March 24, 2020 10:08 PM IST
പത്തനംതിട്ട: കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മം വ​കു​പ്പ് 144 പ്ര​കാ​ര​മു​ള്ള നി​രോ​ധ​നാ​ജ്ഞ​യും ഇന്നലെ അർധരാത്രി നി​ല​വി​ൽ വ​ന്നു.

ഇ​ത​നു​സ​രി​ച്ച് ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടു​ന്ന​ത് നി​രോ​ധി​ച്ചു കൊ​ണ്ടു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ജി​ല്ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ പോ​ലീ​സ് റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്തി നി​രോ​ധ​നാ​ജ്ഞ​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു. കോ​വി​ഡ് 19 വൈ​റ​സ് ബാ​ധി​ച്ച മ​നു​ഷ്യ​രി​ൽ നി​ന്നു​മാ​ണ് മ​റ്റു​ള​ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​രു​ന്ന​ത്. അ​തി​നാ​ൽ ഇ​ത്ത​രം ആ​ളു​ക​ളി​ൽ​നി​ന്നും സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​ണ് രോ​ഗം പ​ക​രാ​തെ ത​ട​യാ​നു​ള​ള ഏ​റ്റ​വും ഉ​ത്ത​മ​മാ​യ മാ​ർ​ഗം.

രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​ത് ല​ക്ഷ്യ​മി​ട്ട് കേ​ര​ള സ​ർ​ക്കാ​ർ നി​ര​വ​ധി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ജി​ല്ല​യി​ൽ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​വ്ര​മാ​യി പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടി​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലും ഒ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ​യോ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യോ നി​ർ​ദേ​ശ​ങ്ങ​ൾ വ​ക​വ​യ്ക്കാ​തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വി​പ​ണി​സ്ഥ​ല​ങ്ങ​ൾ, ജം​ഗ്ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ത്തു​കൂ​ടു​ന്ന​താ​യും ഇ​ത്ത​ര​ത്തി​ലു​ള​ള ഒ​ത്തു​കൂ​ട​ൽ കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം അ​തി​ന്‍റെ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ൽ എ​ത്തി​ക്കു​മെ​ന്നും നേ​രി​ൽ ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തെ​ന്ന് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

4കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ​ബ​സു​ക​ൾ അ​ട​ക്കം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഇ​ക്കാ​ല​യ​ള​വി​ൽ നി​ർ​ത്തി​വ​യ്ക്ക​ണം.

4അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സ​ഹാ​യ​ത്തി​നും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാം. വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​റെ കൂ​ടാ​തെ പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രു വ്യ​ക്തി​ക്ക് കൂ​ടി യാ​ത്ര ചെ​യ്യാം.

4മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​നും മാ​ത്ര​മേ ഓ​ട്ടോ​റി​ക്ഷ​ക​ളും ടാ​ക്സി​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളു.

4 പെ​ട്രോ​ൾ പ​ന്പി​ന്‍റെ പ്ര​വ​ർ​ത്ത​നം, എ​ൽ​പി​ജി യു​ടെ വി​ത​ര​ണം എ​ന്നി​വ ത​ട​സ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ല.

4പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി, പാ​ൽ, മ​ൽ​സ്യം, മാം​സം, തു​ട​ങ്ങി​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടുള്ളൂ.
റേഷൻ കടകളും രാവിലെ ഒന്പതു മുതൽ ഒന്നുവരെയും രണ്ടു മുതൽ അഞ്ചുവരെയും.

4 ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം വി​ള​ന്പ​രു​ത്. ഹോം ​ഡെ​ലി​വ​റി​യാ​യി ഭ​ക്ഷ​ണം ന​ൽ​കാം.
4മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ സ​മ​യ​പ​രി​ധി ബാ​ധ​ക​മ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്ക​ണം.

4ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഒ​ഴി​ച്ചു് കൂ​ടാ​നാ​കാ​ത്ത​തും ആ​ചാ​ര അ​നു​ഷ്ഠാ​ന​ത്തി​ന്‍റെ ഭാ​ഗ​വു​മാ​യ ച​ട​ങ്ങു​ക​ൾ മാ​ത്ര​മേ ന​ട​ത്താ​വു. അ​ഞ്ചി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ആ​രാ​ധ​ന​ക​ളോ, ഉ​ൽ​സ​വ​ങ്ങ​ളോ മ​റ്റു ച​ട​ങ്ങു​ക​ളോ ന​ട​ത്താ​ൻ പാ​ടി​ല്ല.

4സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഭം​ഗം വ​രാ​ത്ത രീ​തി​യി​ൽ നി​യ​ന്ത്രി​ത​മാ​യി ജീ​വ​ന​ക്കാ​രെ നി​ല​നി​ർ​ത്തി പ്ര​വ​ർ​ത്തി​പ്പി​ക്കാം. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടാ​ൻ പാ​ടി​ല്ല.

4 ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി വീ​ടു​ക​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ല. അ​ത്യാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ മ​റ്റൊ​രു വ്യ​ക്തി​യി​ൽ നി​ന്നും ഒ​രു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്ക​ണം.

4ഉ​ൽ​സ​വ​ങ്ങ​ൾ, പൊ​തു​ച​ട​ങ്ങു​ക​ൾ, ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ല.

4 സി​ആ​ർ​പി​സി 144 ൽ ​നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള​ള​തു പ്ര​കാ​രം ഒ​രു സ്ഥ​ല​ത്ത് അ​ഞ്ചു പേ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കൂ​ട്ടം കൂ​ടി​യാ​ൽ ഐ​പി​സി 188 പ്ര​കാ​രം ശി​ക്ഷാ​ർ​ഹ​രാ​ണ്.

ഉ​ത്ത​ര​വ് എ​ല്ലാ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രും അ​വ​ര​വ​രു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ കൃ​ത്യ​മാ​യും പാ​ലി​ക്കു​ന്നു​വെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉ​റ​പ്പു​വ​രു​ത്തു​ക​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ഐ​പി​സി 188, 269 പ്ര​കാ​രം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

4ക​ഴി​ഞ്ഞ 10ന് ​ശേ​ഷം വി​ദേ​ശ​ത്തു​നി​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്നി​ട്ടു​ള​ള​വ​ർ നി​ർ​ബ​ന്ധ​മാ​യും ആ​രോ​ഗ്യം, പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ അ​ധി​കാ​രി​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യും അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കു​ക​യും ചെ​യ്യ​ണം. നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​തി​രി​ക്കു​ക​യോ വി​വ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​റ​സ്റ്റ് അ​ട​ക്ക​മു​ള​ള നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും.

ഏ​ഴു​പേ​ർ കൂ​ടി ഐ​സൊ​ലേ​ഷ​നി​ൽ

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഏ​ഴു​പേ​രെ കൂ​ടി ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലാ​ക്കി. ഇ​തോ​ടെ 20 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​ണ്ട്.

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​ന്പ​തു പേ​രും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഏ​ഴു​പേ​രും തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൂ​ന്നു​പേ​രു​മാ​ണു​ള്ള​ത്.വി​ദേ​ശ​ത്തു​നി​ന്ന് മ​ട​ങ്ങി​ വ​ന്ന​വ​രു​ൾ​പ്പെ​ടെ 4138 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച 10 ഫ​ല​ങ്ങ​ൾ കൂ​ടി നെ​ഗ​റ്റീ​വാ​യി ക​ണ്ടെ​ത്തി. 37 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ‍​യ​ച്ചു.

1526 അ​തി​ഥി തൊ​ഴി​ലാ​ളി​ ക​ളെ ഇ​ന്ന​ലെ സ്ക്രീ​നിം​ഗി​ നു വി​ധേ​യ​രാ​ക്കി​യ​തി​ൽ 12 പേ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​വ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

കോവിഡ് 19 ബാധിതനെന്നു കണ്ടെത്തിയ കൊടുന്തറ സ്വദേശിയുടെ സന്പർക്കപട്ടികയിൽ 10 പേരെ പ്രാഥമികമായി ഉൾപ്പെടുത്തി.