നെ​ടു​ങ്ങാ​ട​പ്പ​ള്ളി​യി​ൽ പ​രി​ശോ​ധ​നാ കേ​ന്ദ്രം തു​റ​ന്നു
Tuesday, March 24, 2020 10:07 PM IST
മ​ല്ല​പ്പ​ള്ളി: കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ നെ​ടു​ങ്ങാ​ട​പ്പ​ള്ളി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​നം, എ​ക്‌​സൈ​സ്, ആ​രോ​ഗ്യ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ടു. ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ​ക്കും മ​റ്റ് അ​ടി​യ​ന്ത​ര യാ​ത്രി​ക​ർ​ക്കും യാ​ത്രാ​നു​മ​തി ന​ൽ​കി. വി​മാ​ന​ത്താ​വ​ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​രു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ട്ട​ത്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ല​യി​ലാ​ണ് പ​രി​ശോ​ധ​നാ കേ​ന്ദ്രം ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.