നി​ര​ത്തി​ലി​റ​ങ്ങി ജ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി ജി​ല്ലാ ക​ള​ക്ട​ര്‍
Tuesday, March 24, 2020 10:07 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സ​മ്പൂ​ര്‍​ണ്ണ ലോ​ക് ഡൗ​ണ്‍ ജ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ നി​ര​ത്തി​ലി​റ​ങ്ങി ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹും, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ ഡോ.​വി​ന​യ് ഗോ​യ​ലും.

പ​ത്ത​നം​തി​ട്ട ബ​സ് സ്റ്റാ​ന്‍​ഡ്, അ​ടൂ​ര്‍ ടൗ​ണ്‍, പ​ന്ത​ളം ടൗ​ണ്‍ എ​ന്നി സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച ക​ള​ക്ട​ര്‍ പൊ​തു​ജ​ന​ങ്ങ​ളോ​ട് പ​ര​മാ​വ​ധി വീ​ട്ടി​ല്‍ ക​ഴി​യ​ണ​മെ​ന്നും എ​ല്ലാ​വ​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും മ​ഹാ​മാ​രി​യെ തോ​ല്‍​പ്പി​ക്കാ​ന്‍ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

പ​ത്ത​നം​തി​ട്ട​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റൂ​ട്ട് മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്ത ക​ള​ക്ട​ര്‍ പോ​ലീ​സി​നു വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കി.

അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ജ​വ​ഹ​ര്‍ ജ​നാ​ർ​ദ്, പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി കെ.​സ​ജീ​വ് എ​ന്നി​വ​ർ​ക്ക് ക​ള​ക്ട​ർ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.

തി​രു​വ​ല്ല, കോ​ഴ​ഞ്ചേ​രി എ​ ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ബ് ക​ള​ക്ട​ര്‍ ഡോ.​വി​ന​യ് ഗോ​യ​ല്‍ എ​ത്തി ജ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.